
ജ്യോതിക കരിയറും സുഹൃത്തുക്കളേയും എല്ലാം ഉപേക്ഷിച്ച് വന്നതാണ്; ആദ്യമായി മനസ്സ് തുറന്ന് സൂര്യ
പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം മാറിപ്പോയതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് നടന്‍ സൂര്യ. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്‌കൂളുകളിലാണ് മക്കള്‍ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയര്‍ വീണ്ടെടുക്കാനും താരങ്ങളുടെ സ്‌പോട്ട് ലൈറ്റില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലന്‍സ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്. പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വര്‍ഷം ചെന്നൈയില്‍ ജീവിച്ചു. അവള്‍ എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന്…