
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരി; പ്രതിഷേധപ്രകടനം നടത്തി ഡിവൈഎഫ്ഐ
മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കുന്നംപറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ദുരിതബാധിതർക്കാണ് ദുരനുഭവം ഉണ്ടായത്. പുഴുവരിക്കുന്നതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് വിതരണത്തിൽ പങ്കെടുക്കാനായില്ലെന്നും ഉദ്യോഗസ്ഥരാണ് വസ്തുക്കൾ പരിശോധിച്ചത് എന്നുമാണ് പഞ്ചായത്ത് വിശദീകരിക്കുന്നത്. ഇതുവരെ വിതരണം ചെയ്ത ആയിരക്കണക്കിന് കിറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നും ഇന്നലെ വിതരണം ചെയ്ത ചില…