ഗുജറാത്ത് കലാപം; ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ ആസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദിൽവെച്ചായിരുന്നു അന്ത്യം. 002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെതുടര്‍ന്നുണ്ടായ ഗുൽബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് സാകിയ ജാഫ്രി. ഗുൽബര്‍ഗ് സൊസൈറ്റിയിൽ നടന്ന കലാപത്തിലാണ് എഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപത്തെതുടര്‍ന്ന് 2006 മുതൽ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം…

Read More

സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ്…

Read More

‘സർക്കാർ ഇരയോടൊപ്പമാണ്ആ; രെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല’: മന്ത്രി സജി ചെറിയാൻ

സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ല. മാധ്യമങ്ങൾ സർക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. “എനിക്ക് മൂന്ന് പെൺകുട്ടികളാണ്, സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ”- എന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ദിവസം രഞ്ജിത്തിനെ സംരക്ഷിച്ചാണ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ…

Read More

ആംബുലൻസിൽ പീഡിപ്പിച്ച കേസ്: വിചാരണയ്ക്കിടെ കോടതിമുറിയിൽ ബോധരഹിതയായി അതിജീവിത

ആറന്മുളയിൽ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിമുറിയിൽ ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത റിക്കോർഡ് ചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേൾക്കുന്നതിനിടെയാണ് സംഭവം. പീഡനത്തിനിരയാക്കിയതിനു ശേഷം ആംബുലൻസിൽവച്ച് പ്രതി അതിജീവിതയോട് മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖയാണ് കേട്ടത്. ബോധരഹിതയായ പെൺകുട്ടിയെ ഉടൻ അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് പുറത്തെത്തിച്ചു. ഒന്നരമണിക്കൂർ കഴിഞ്ഞ് പെൺകുട്ടിക്ക് ബോധം തെളിഞ്ഞശേഷം വിചാരണ പുനരാരംഭിച്ചു. ഈ സമയം പ്രതി നൗഫലും കോടതിയിലുണ്ടായിരുന്നു. കോവിഡ് ബാധിതയായിരുന്ന പെൺകുട്ടിയെയാണ് രാത്രി ആശുപത്രിയിലേക്ക്…

Read More

‘കോടതിയിൽ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല’: മെമ്മറി കാർഡ് അട്ടിമറിയിൽ അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അതിജീവിത. മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത സമൂഹമാധ്യമത്തിൽ കുറിച്ചു. കോടതിയിൽ പോലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതിൽ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി…

Read More

27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അതിജീവിതയ്ക്ക് അനുമതി നൽകി സുപ്രീം കോടതി

ഗുജറാത്തിൽ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗർഭഛിദ്രം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നൽകുന്നതു വരെയുള്ള നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം…

Read More

പോക്‌സോ കേസ് അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോക്‌സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണു മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഓയൂരിൽ യുവാവിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കോടതി റിമാൻഡ് ചെയ്തു. ശാരീരിക പരിശോധനയ്ക്കുശേഷം പെൺകുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയുമായിരുന്നു….

Read More