ഭീഷണിയായി സമുദ്രത്തിലെ ഉയർന്ന താപനില; നീരാളികളുടെ കാഴ്ചശക്തിക്കുറയ്ക്കും എന്ന് പഠനം

ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില ഉയരുന്നത് നീരാളികളുടെ കാഴ്ചശക്തിയെ ബാധിക്കുമെന്ന് പഠനം. അതുവഴി അവയുടെ അതിജീവന ശേഷി കുറയുമെന്നുമാണ് പഠനം പറയുന്നത്. ഗ്ലോബല്‍ ചേഞ്ച് ബയോളജിയിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നീരാളിയുടെ തലച്ചോറിന്റെ 70 ശതമാനവും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. പരസ്പരം ആശയവിനിമയം നടത്തുന്നതും, ഇര, വേട്ടക്കാര്‍ എന്നിവയെ തിരിച്ചറിയാനുമെല്ലാം സഹായിക്കുന്നത് കണ്ണാണ്. അതിനാൽ താപനില ഉയരുന്നതു മൂലമുള്ള കാഴ്ച്ചക്കുറവ് ഇവയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. ഗര്‍ഭിണികളായ നീരാളികളും അവയുടെ കുഞ്ഞുങ്ങളും കടുത്ത താപനിലയില്‍ ചത്തൊടുങ്ങുന്നത്…

Read More