
ഗ്യാൻവ്യാപി പള്ളി സർവെ: സീൽ ചെയ്ത റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
ഉത്തർപ്രദേശ് ഗ്യാൻവാപി പള്ളിയിൽ നടത്തിയ സർവെ റിപ്പോർട്ട് സമർപ്പിച്ചു. ആർക്കിയോളജി സർവെ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസ്തവയാണ് റിപ്പോർട്ട് വരാണസിയിലെ ജില്ലാ കോടതി ജഡ്ജിക്ക് സമർപ്പിച്ചത്. സീൽ ചെയ്ത റിപ്പോർട്ടാണ് ഇന്ന് രാവിലെ സമർപ്പിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) നൂറോളം ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക്…