എച്ച്എംപിവി വൈറസ്: അതിര്‍ത്തികളിൽ നിരീക്ഷണം ശക്തം; തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമായതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ…

Read More

റിയാദ് മെട്രോയുടെ നിരീക്ഷണം ; 10,000 ക്യാമറകൾ സ്ഥാപിച്ചു

റി​യാ​ദ് മെ​ട്രോ സം​വി​ധാ​ന​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ 10,000 ആ​ധു​നി​ക ക്യാമ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​ത്ര​യും കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​യോ​ജി​ത നി​രീ​ക്ഷ​ണ സം​വി​ധാ​നം റി​യാ​ദ് മെ​ട്രോ​യി​ലെ മു​ഴു​വ​ൻ ട്രെ​യി​നു​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​യാ​ദ്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​രു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്താ​നും പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ട്രെ​യി​നു​ക​ളും സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യാ​ണി​ത്​. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബ്ലൂ ​ലൈ​നി​ലെ ഡോ. ​സു​ലൈ​മാ​ൻ അ​ൽ ഹ​ബീ​ബ് സ്​​റ്റേ​ഷ​ൻ തു​റ​ക്കു​ക​യും ട്രെ​യി​നു​ക​ൾ​ക്ക്​ സ്റ്റോ​പ്പ്​ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​ത​താ​യും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

കാട്ടാന ബേലൂര്‍ മഖ്‌ന കേരള-കർണാടക അതിർത്തിയിൽ

കാട്ടാന ബേലൂര്‍ മഖ്‌ന നാഗർ ഹോള വനമേഖലയിൽ നിന്ന് കേരള-കർണാടക അതിർത്തിയിൽ തിരികെ എത്തി. ഇൻ്നലെ രാത്രിയോടെയാണ് കാട്ടാന തിരികെ കേരള-കർണാടക അതിർത്തിയിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രി ആനപ്പാറ-കാട്ടിക്കുളം-ബാവലി റോഡിന്‍റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നല്‍ ലഭിച്ചിരുന്നു. ദൗത്യസംഘം ബാവലി കാട്ടിൽ നിലയുറപ്പിച്ചെങ്കിലും ഇന്നലെ പകൽ കാട്ടാന തിരികെ വന്നില്ല. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാന കേരളത്തിലേക്ക് തിരിച്ചെത്തുന്നത് ദൗത്യസംഘം നിരീക്ഷിച്ചു വരികയാണ്. ദുഷ്‌കരമായ ഭൂപ്രകൃതിയാണ് സംഘത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. കുങ്കിയാനകളുടെ സാമീപ്യം…

Read More

ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവിക സേന

ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റും സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ…

Read More

കാട്ടാന മാട്ടറ ചോയിമടയിലെ തോട്ടത്തിൽ തുടരുന്നു; വനംവകുപ്പ് നിരീക്ഷണത്തിൽ

കണ്ണൂർ ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയെന്ന് സംശയം. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം. ഇതും കാടിനോട് ചേർന്ന പ്രദേശമാണ്. വെളിച്ചം വീണാൽ കൃത്യമായി അറിയാമെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയെ നിരീക്ഷിച്ചു വരികയാണ്.   

Read More

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കി ആര്‍ ബി ഐ

സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കികൊണ്ട് റിസര്‍വ് ബാങ്ക്, ഈ വര്‍ഷം ഇതുവരെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 8 സഹകരണബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു. 120 തവണ വിവിധ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷം 8 സഹകരണ ബാങ്കുകളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. 114 തവണ പിഴയും ചുമത്തി. 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. നിയമ പ്രകാരമുള്ള മൂലധനത്തിന്‍റെ അപര്യാപ്തത, ബാങ്കിംഗ് റെഗുലേഷന്‍ നിയമങ്ങളുടെ ലംഘനം,…

Read More

നിപ്പ വൈറസ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക

കോഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, മാർഗനിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, കേരളത്തിൽനിന്ന് വരുന്നവർക്കു നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കേരളത്തിൽനിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.  കർണാടകയിലെ സർക്കാർ മെഡിക്കൽ കോളജുകൾ,…

Read More

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്; നിരീക്ഷണത്ത സ്‌ക്വാഡുകൾ പ്രവർത്തനം തുടങ്ങി

പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. സ്റ്റാറ്റിക് സർവെയ്ലൻസ് സ്‌ക്വാഡ്, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക, വോട്ടർമാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങൾ, ലഹരി വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതലകൾ. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും. സി…

Read More