‘സൂര്യ അത് നിരസിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി; പക്ഷേ, ആ സിനിമ ഞാന്‍ പൂര്‍ത്തിയാക്കി’; ഗൗതം മേനോൻ

ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ധ്രുവ നച്ചത്തിരം ചെയ്യുന്നതിന് സൂര്യ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. കാരണം കാക്ക കാക്ക, വാരണം ആയിരം എന്നീ…

Read More

‘എനിക്ക് കിട്ടിയതിന്റെ 3 ഇരട്ടിയായിരുന്നു അന്ന് ജ്യോതികയുടെ പ്രതിഫലം’; സൂര്യ

തെന്നിന്ത്യയിലെ പ്രിയ താരജോഡിയാണ് തമിഴ് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യങ്ങള്‍. ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയാണെന്നാണ് സൂര്യ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാന്‍ തക്കനിലയിലേക്ക് താന്‍ വളരാന്‍ പിന്നേയും ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാര്‍ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓര്‍മകളാണ് സൂര്യ…

Read More

‘അഭിനയം സ്വപ്നത്തിൽ പോലുമില്ലായിരുന്നു, അമ്മ കടം വാങ്ങിയ 25,000 രൂപ തിരിച്ച് കൊടുക്കാനാണ് നടനായത്’; സൂര്യ

ചെറുപ്പത്തിൽ അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം സൂര്യ ഒരു അഭിമുഖത്തിൽ. അമ്മ എടുത്ത 25,000 രൂപയുടെ കടം വീട്ടുന്നതിനുവേണ്ടിയാണ് സിനിമയിലെത്തിയതെന്നും സൂര്യ പറഞ്ഞു. ‘സിനിമയിൽ അഭിനയിക്കണം, നടനാകണം എന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. സ്വന്തമായി ബിസിനസ് നടത്തണമന്നായിരുന്നു മോഹം. ആദ്യ പടിയായി വസ്ത്രവ്യാപാര രംഗത്ത് ജോലിചെയ്തു. ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വർഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കൽ…

Read More

വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കും: നടൻ സൂര്യ

കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മ​ദ്യ ദുരന്തത്തിൽ പ്രതികരണവുമായി നടൻ സൂര്യ. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം നാട്ടിൽ വേണമെന്നും വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുമെന്നും സൂര്യ പറഞ്ഞു. കള്ളക്കുറിച്ചിയിലെ വ്യാജ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്. ‘വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്’- വാർത്താ കുറിപ്പിൽ സൂര്യ പറഞ്ഞു.

Read More

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തം; മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സർക്കാറിനെ വിമർശിച്ചും നടൻ സൂര്യ

കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സംസ്ഥാനത്തിന്‍റെ മദ്യനയത്തെയും ഇതേക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളെ വിമർശിച്ചും നടൻ സൂര്യ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മദ്യനയം ചർച്ച ചെയ്യുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ വിമർശിച്ചു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നുള്ള 150 രൂപയുടെ മദ്യത്തിന് അടിമകളായ ആളുകൾക്ക് അത് താങ്ങാൻ കഴിയാതെ വരുമ്പോൾ, അവർക്ക് 50 രൂപയുടെ വിഷ മദ്യം കഴിക്കേണ്ടി വരുന്നു. മദ്യാസക്തി ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, അത് ഓരോ കുടുംബത്തിന്‍റെയും…

Read More

സുധാ കൊങ്കരയുടെ പുതിയ ചിത്രം; സൂര്യ, ദുൽഖർ, നസ്രിയ, വിജയ് വർമ തുടങ്ങി വൻ താരനിര

സൂര്യ, നസ്രിയ, ദുൽഖർ, വിജയ് വർമ തുടങ്ങിയവരാണ് ‘സൂരറൈ പോട്ര്’ സംവിധായിക സുധാ കൊങ്കരയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാൽ സൂര്യ 43 എന്നാണ് ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ദുൽഖർ സൽമാനും വിജയ് വർമയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി വി പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്‌സിന്റെ…

Read More

‘ജയ് ഭീം’ സിനിമയ്ക്കെതിരെ ഹർജി; സൂര്യയോട് ഹൈക്കോടതി വിശദീകരണം തേടി

ജയ് ഭീം എന്ന സിനിമയിൽ കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. കുറവൻ ജനക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കെ. മുരുകേശനാണ് ഹർജി സമർപ്പിച്ചത്. ഇതിനുമുമ്പ് മുരുകേശൻ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറവർ വിഭാഗം നേരിട്ട പ്രശ്‌നം ഇരുളർ വിഭാഗത്തിന്റെ പ്രശ്‌നമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ മുരുകേശൻ ആരോപിച്ചു. ഹർജി…

Read More