സർജറി 5000 കിലോമീറ്റർ അകലെനിന്നും; ചരിത്രം സൃഷ്ടിച്ച് ചൈന

5000 കിലോമീറ്റർ അകലെ നിന്നുകൊണ്ട് ഒരു സർജറി ചെയ്യാൻ പറ്റുമോ? പറ്റുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ഇതോടെ ആരോ​ഗ്യരം​ഗത്ത് അതിശയിപ്പിക്കുന്ന ഒരു ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ചൈന. ​ഗവേഷണത്തിന്റെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരു സംഘം ‍ഡോക്ടർമാർ കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ റിസർച്ച് നടത്തിയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുപയോ​ഗിച്ചുമാണ് സർജറി പൂർത്തിയാക്കിയത്. സർജറിക്ക് നേതൃത്വം വഹിച്ചത് ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാനാണ്. തദ്ദേശീയമായി വികസിപ്പിച്ച ഈ സർജിക്കൽ റോബോട്ടിന്റെ സാധ്യതകൾ…

Read More