
റോബോർട്ടിന്റെ സഹായത്തോടെ നടത്തിയ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം ; അപൂർവ നേട്ടവുമായി റിയാദിലെ കിങ് ഫൈസൽ ആശുപത്രി
ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച് സെന്റർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇത്. ഇതോടെ അഭൂതപൂർവമായ ഒരു മെഡിക്കൽ നേട്ടത്തിന് കൂടിയാണ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി അർഹമായിരിക്കുന്നത്. കരൾരോഗബാധിതനായ 60 വയസ്സുള്ള ഒരു സൗദി പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഈ ഗുണപരമായ നേട്ടം ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ശസ്ത്രക്രിയ സംഘം…