ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു: അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജനെ സസ്പെൻഡ് ചെയ്തു

ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്‌പെൻഡ് ചെയ്തു. അടൂർ ജനറൽ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. അസി.സർജനായ ഡോ.വിനീത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോൾ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നൽകിയെന്നാണു രോഗിയുടെ…

Read More

താമിർ ജിഫ്രി കൊലക്കേസ്; പോസ്റ്റ് മോർട്ടം നടത്തിയ സർജനെതിരെ പൊലീസ് റിപ്പോർട്ട്, പരുക്ക് മരണ കാരണം എന്ന് എഴുതിയത് ബോധപൂർവം

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച താമിർ ജെഫ്രിയെ പോസ്റ്റുമോർട്ടം ചെയ്ത ഫൊറൻസിക് സർജനെതിരെ പൊലീസ് റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫൊറൻസിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ രേഖപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലെ പരാമർശം. താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഹവുമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ ശരീരത്തിലേറ്റ പരിക്കുകൾ മരണ കാരണമായെന്ന് സർജൻ എഴുതി ചേർത്തത് ബോധപൂർവ്വമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ…

Read More