
സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ നാളെ തീയറ്ററുകളിലേക്ക്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ നാളെ തീയറ്ററുകളിലെത്തും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയ ചിത്രത്തില്‍ രാജേഷ് മാധവനും ചിത്ര എസ് നായരുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. കുഞ്ചാക്കോ ബോബനും അതിഥിതാരമായി ചിത്രത്തിലുണ്ട്. സുധീഷ് കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍, അനീഷ് ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഇമ്മാനുവല്‍ ജോസഫ്, അജിത്…