ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല, സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിൽ എന്താണ് തെറ്റുള്ളത്?: സുരേഷ് കുമാറിനെ പിന്തുണച്ച് സിയാദ് കോക്കർ

സിനിമാ സമരത്തിൽ സുരേഷ് കുമാറിനെ പിന്തുണച്ച് നിർമാതാവ് സിയാദ് കോക്കർ. ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം വൈകാരികമാണെന്നും സുരേഷ് കുമാർ പറഞ്ഞ കണക്കുകൾ സത്യമാണെന്നും സിയാദ് കോക്കർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സിയാദ് കോക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്. സിയാദ് കോക്കറിന്റെ വാക്കുകൾ: ‘‘ആന്റണി പറയുന്നതിൽ ഒരു കാര്യവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ വികാരം കൊണ്ടു പറഞ്ഞു. സിനിമാസമരം എന്നു പറയുന്നത് സർക്കാരിന് എതിരെയാണ്. താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ വരുന്നതാണ്. കൂടുതൽ ലാഭവിഹിതം കൊണ്ടുപോകുന്നത് സർക്കാരാണ്….

Read More

14 ദിവസമായി മോർച്ചറിയിൽ ; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം വിട്ട് നൽകി , ഉടൻ നാട്ടിലേക്ക് കൊണ്ട് പോകും

യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ വേണ്ട നടപടി സ്വീകരിച്ചു. ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്….

Read More

തമിഴ് സിനിമ ആകെ മദ്യപാനികളെന്ന് ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരം: സുരേഷ് കുമാർ

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ വാക്കുകള്‍ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞു നിരവധിപേർ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ജയമോഹനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയമോഹൻ പറഞ്ഞത് ഒരിക്കലും സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നും ഒന്നോ രണ്ടോ സിനിമ ചെയ്ത ജയമോഹന് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച്‌ ജയമോഹൻ ഇങ്ങനെ പറയുമോ? തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍…

Read More

മൂന്നാറിൽ ഹർത്താൽ പിൻവലിച്ചു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിൻറെ കുടുംബത്തിന് 10 ലക്ഷം കൈമാറി

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹർത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിൻറെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും…

Read More

മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല’: സുരേഷ് കുമാര്‍

തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ”കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും…

Read More

കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ ജില്ല ജയിലിലേക്ക് മാറ്റി

പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ജൂൺ 6 വരെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. അതേസമയം സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പാലക്കയം വില്ലേജ് ഓഫീസിൽ മൂന്ന് വർഷം മുമ്പാണ് സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാർ…

Read More