തൃശൂർ അങ്ങ് എടുത്ത് സുരേഷ് ഗോപി; മോദി പ്രചാരണത്തിനെത്തിയത് മൂന്ന് തവണ

ഒടുവിൽ തൃശൂർ ‘അങ്ങ് എടുത്ത്’ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപി. മുന്നണികളെ ഒരുപോലെ ഞെട്ടിക്കുന്നതാണ് തൃശൂരിലെ ബിജെപിയുടെ മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 40,000+ വോട്ടുകളുടെ ലീഡാണ് തൃശൂരുകാർ സുരേഷ് ഗോപിയ്ക്ക് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളിലാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച കെ മുരളീധരന്റെ വരവിന് ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. സംസ്ഥാന നേതൃത്വവുമായി ഒരിക്കലും സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നില്ല. താൻ കേന്ദ്ര…

Read More

തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ മുന്നോട്ട്. 32212 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

Read More

സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു ; മുരളീധരൻ മൂന്നാമത്

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിൽ. 15824 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഡിഎഫ് സ്ഥാനാത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

Read More

ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും സുരേഷ് ഗോപി; മാധ്യമങ്ങളോട് സംസാരിച്ചില്ല

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തലേന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി ഏറ്റുമാനൂരപ്പനെ തൊഴുതും വഴിപാടുകൾ അർപ്പിച്ചും നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും ഭഗവാനു സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ട് ക്യൂ നിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. രാവിലെ…

Read More

സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ…

Read More

സുരേഷ് ഗോപി രാഷ്‌ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി: തുറന്ന് പറഞ്ഞു നടൻ വിജയരാഘവൻ

സിനിമയില്‍ സുരേഷ് ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെന്ന് നടൻ വിജയരാഘവൻ. ഒരു നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല സഹായങ്ങള്‍ ഒന്നും വിജയരാഘവൻ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടുമുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല മനുഷ്യനാണ്. കൊച്ചുപിള്ളേരുടെ സ്വഭാവമാണ്. എന്തുമാത്രം സഹായമാണ് ചെയ്യുന്നത്….

Read More

‘കേരളത്തിൽ അഞ്ച് സീറ്റ് എന്നത് ബിജെപിയുടെ സ്വപ്നം മാത്രം, തൃശൂരിൽ സുരേഷ് ഗോപി ജയക്കില്ല’ ; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകൾ കിട്ടാനുള്ള സാധ്യതയില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും വെള്ളാപള്ളി പറഞ്ഞു. കേരളത്തിൽ ബി ജെ പി ക്ക് അഞ്ചു സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹം മാത്രമാണ്. എല്ലായിടത്തും കടുത്ത മത്സരമാണ് നടക്കുന്നത്. കോൺഗ്രസിനു കഴിഞ്ഞ തവണത്തെ അത്ര സീറ്റ് കിട്ടില്ലെങ്കിലും കൂടുതൽ സീറ്റ് കോൺഗ്രസിന് ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ ഡി എ…

Read More

‘എം.പിയാകാനാണ് ഞാൻ വന്നത്’; അഞ്ച് വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി

ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എം.പിയാകാനാണ് വന്നത്. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മന്ത്രിയാകണമെന്നില്ല. അതിന് പല സമവാക്യങ്ങളുണ്ട്. അതിനല്ല താന്‍ വന്നിരിക്കുന്നത്. തന്റെ ആവശ്യം പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും ഗൃഹമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ്മാസം…

Read More

‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’: രൺജി പണിക്കർ ‌

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ രഞ്ജി പണിക്കർ. ചോദ്യം കേട്ടപ്പോൾ ചിരിയായിരുന്നു ആദ്യ പ്രതികരണം. തുടർന്ന് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത്…

Read More

‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്, ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്’; ശ്രീനിവാസൻ

സുരേഷ് ഗോപിയെ വ്യക്തിപരമായി തനിക്ക് വലിയ ഇഷ്ടമാണെന്ന് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ പാർട്ടിയോട് എനിക്ക് താത്പര്യമില്ലെങ്കിലും അദ്ദേഹത്തോട് എനിക്ക് താത്പര്യമുണ്ടെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പിണറായി സർക്കാരിനോ അതോ കേന്ദ്ര സർക്കാരിനോ, ആർക്കെതിരെയുള്ള ജനവിധിയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡൽ ആദ്യമുണ്ടായത്…

Read More