കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ; ക്ഷേത്രങ്ങളിൽ ദർശനം നടത്തും

കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളില്‍ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും….

Read More

തൃശൂർ മേയറെ വിളിച്ച് വരുത്തി സിപിഐഎം വിശദീകരണം തേടി; സുരേഷ് ഗോപിയോട് പ്രത്യേക താത്പര്യം ഇല്ലെന്ന് മറുപടി

സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ മേയർ എം കെ വർഗീസിനെ താക്കീത് ചെയ്ത് സിപിഐഎം. സിപിഐയുടെ പരാതിയെ തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമായിരുന്നു നടപടി. പ്രതികരണങ്ങളിൽ ശ്രദ്ധ വേണമെന്ന് എം എം വർഗീസ് മേയർക്ക് നിർദേശം നൽകി. എല്ലാം മാധ്യമസൃഷ്ടി എന്ന പാർട്ടി നേതൃത്വത്തോടും മാധ്യമപ്രവർത്തകരോടും മേയർ എം കെ വർഗീസ്ആവർത്തിച്ചു. സുരേഷ് ഗോപിയോട് തനിക്ക് പ്രത്യേക താല്പര്യം ഇല്ലെന്നും എംപി എന്ന ബന്ധം മാത്രമേ അദേഹവുമായുള്ളൂവെന്നും മേയർ പ്രതികരിച്ചു. തൃശൂരിൽ വികസനം…

Read More

അന്ന് എസ്എഫ്ഐയോട് യോജിക്കാനാകാതെ പിരിഞ്ഞു; ബിജെപി കേന്ദ്രമന്ത്രിയായി…; എസ്ജിയുടെ സഞ്ചാരപഥങ്ങൾ

സുരേഷ് ഗോപി എന്ന എസ്ജി കേന്ദ്രമന്ത്രിയാകുമ്പോൾ, തൃശൂരിനുമാത്രമല്ല, കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണ്. അതിൻറെ ഒന്നാമത്തെ കാരണം അദ്ദേഹം പൂർണമായും ഒരു മനുഷ്യനാണ്. ഒരു രാഷ്ട്രീയക്കാരൻറെ ‘നടപ്പുശീലങ്ങൾ’ അദ്ദേഹത്തിനില്ല. പൂർണമായും രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് അദ്ദേഹത്തിൽനിന്നു വലിയ കാര്യങ്ങൾ പ്രതീക്ഷിക്കാമെന്ന് ജനം ഒറ്റസ്വരത്തിൽ പറയുന്നു. അഴിമതിക്കു കൂട്ടുനിൽക്കില്ലെന്നും ജനനന്മയ്ക്കായി പ്രവർത്തിക്കുമെന്നും ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസം എസ്ജിക്ക് ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. കേരളത്തിൻറെ പൊതുസമൂഹത്തിൽ ഒരു കലാകാരനെന്നനിലയിൽ വർഷങ്ങളായുള്ള അദ്ദേഹത്തിൻറെ ഇടപെടൽ ജനങ്ങൾക്കറിയാം. അദ്ദേഹം സാധാരണക്കാർക്കായി ചെയ്ത കാര്യങ്ങൾ. സർക്കാർ ചെലിൽ മൂത്രപ്പുര…

Read More

കേരളത്തിൽ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തും, എന്റെ സിനിമാസെറ്റിൽ ഒരു ഓഫീസ് ഉണ്ടാവും; സുരേഷ് ഗോപി

കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകൾ കണ്ടെത്തുമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം-പ്രകൃതി വാതക വകുപ്പുകളുടെ ചുമതലയേറ്റെടുക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേൽപ്പിക്കുന്ന പാനലിനെയും കേട്ട് അതിൽനിന്നും പഠിക്കണം. യുകെജിയിൽ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളിൽ പറഞ്ഞിട്ടുണ്ട്….

Read More

മന്ത്രിക്കസേരയിൽ സുരേഷ് ഗോപി; ചുമതലയേറ്റെടുത്തു

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഒപ്പമുണ്ടായിരുന്നു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. സുപ്രധാന ചുമതലയാണ് പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പെട്രോളിയം മന്ത്രാലയത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് സുരേഷ് ഗോപി പറഞ്ഞത്: ‘വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്ന് എനിക്കറിയാം. ആ മിനിസ്‌ട്രിയെ സംബന്ധിച്ച് ഞാൻ പൂജ്യത്തിൽ നിന്ന് തുടങ്ങണം. അതെല്ലാം പഠിച്ച ശേഷം…

Read More

സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ധനകാര്യം- നിര്‍മല സീതാരാമന്‍…

Read More

കേന്ദ്രസഹമന്ത്രി സ്ഥാനത്ത് തുടരും ; മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റ് , സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നത്തിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. സഹമന്ത്രി പദവിയില്‍ സുരേഷ് ഗോപിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് എത്തുന്നത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ സൂപ്പർതാരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട്…

Read More

സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ; അനുനയിപ്പിക്കാൻ നീക്കവുമായി സംസ്ഥാന നേതാക്കൾ

ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി. പദവിയിൽ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വല്ലാത്ത അവസരമായിപ്പോയി. എന്റെ ആഗ്രഹം എന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ഇനിയും ചോദിക്കും എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. കൂടുതൽ വകുപ്പുകളിൽ ഇടപെടാനുള്ള…

Read More

‘മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് അജണ്ടയിലേ ഇല്ല’; പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്ന് സുരേഷ് ഗോപി

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കുന്നത് തന്റെ അജണ്ടയിലേ ഇല്ലെന്ന് സുരേഷ് ഗോപി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ‘പുറത്തുവരുന്ന വാർത്തകൾ ശരിയല്ല. എംപി എന്ന നിലയിൽ പ്രവർത്തനങ്ങൾ തുടരും. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാരിന് നൽകും. സിനിമ എന്റെ പാഷനാണെന്ന് പ്രധാനമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് സിനിമകൾ ചെയ്ത് പൂർത്തിയാക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട്. അതല്ലാതെ…

Read More

മിന്നുന്ന വിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അതൃപ്തി?; സിനിമയ്‌ക്കായി മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

കേന്ദ്രസഹമന്ത്രിയാക്കിയതിൽ അതൃപ്തിയുമായി സുരേഷ് ഗോപി. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര േനതൃത്വത്തെ അറിയിച്ചു. തൃശൂരിൽനിന്ന് മിന്നുന്ന വിജയം നേടിയിട്ടും തന്നെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. ‘‘താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്’’– സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോൾ…

Read More