
മകന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ല; ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്ക്, എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകും: സുരേഷ് ഗോപി
സൂപ്പർ സ്റ്റാറുകളുടെ മക്കൾ മറ്റേതെങ്കിലും നടന്മാരുടെ ചാൻസ് തട്ടിപ്പറിച്ചാണോ സിനിമയിൽ അഭിനയിക്കാൻ എത്തുന്നതെന്ന് ചോദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകൻ ഗോകുൽ സുരേഷിന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക് ‘ഈ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ. പിന്നെ എന്റെ മകന് വേണ്ടി എതെങ്കിലും നിർമ്മാതാവിനെ ഞാൻ വിളിച്ചിട്ടുണ്ടോ എന്ന് സ്ഥാപിക്ക്. ഞാൻ എല്ലാം…