‘സുരേഷ് ഗോപി സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും, ദീലിപ് തളർന്നതല്ല തളർത്തിയതാണ് ‘; കൊല്ലം തുളസി
എഴുപത്തിയഞ്ചുകാരനായ കൊല്ലം തുളസി വില്ലൻ, സഹനടൻ റോളുകളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ മാത്രമല്ല ഒരു സമയത്ത് സീരിയലിലും സജീവമായിരുന്നു നടൻ. ഏറ്റവും അവസാനം കൊല്ലം തുളസി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ മലയാള സിനിമ വരാലാണ്. ഇപ്പോഴിതാ നടൻ ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും കേന്ദ്രമന്ത്രിയായശേഷമുള്ള സുരേഷ് ഗോപിയുടെ മാറ്റത്തെ കുറിച്ചും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയിൽ ലോബികളുണ്ടെന്നും നടൻ പറഞ്ഞു. ദിലീപിനൊപ്പവും സുരേഷ് ഗോപിക്കൊപ്പവും നിരവധി സിനിമകളിൽ…