സ്ത്രീധന സമ്പ്രദായം ഒടുങ്ങണം: ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്ബ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീ തന്നെ ആണ് ധനമെന്നും നടൻ കൂട്ടിച്ചേര്‍ത്തു. “ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്ബ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം….

Read More

പ്രചരണത്തിനു പോകും; സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഗുണമെന്ന് കൊല്ലം തുളസി

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി നില്‍ക്കുകയാണെങ്കില്‍ താൻ പ്രചാരണത്തിനു പോകുമെന്നും കൊല്ലം തുളസി. നടൻ സുരേഷ് ഗോപി മന്ത്രിയാകേണ്ട സമയം കഴിഞ്ഞെന്ന് കൊല്ലം തുളസി പറഞ്ഞു. സുരേഷ് ഗോപി മന്ത്രിയാവുകയാണെങ്കില്‍ കേരളത്തിനാണ് ഒരുപാട് ഗുണം ചെയ്യുന്നതെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു. ‘സുരേഷ് ഗോപി കേരളത്തില്‍ മന്ത്രി ആകേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന് നല്ലൊരു വില കൊ‌ടുക്കാൻ പലരും താല്പര്യപ്പെടുന്നില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ അദ്ദേഹത്തിന് ജയ സാധ്യത ഉണ്ടെന്നാണ് എന്റെ…

Read More

‘ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്’; മറിയക്കുട്ടിയെ സന്ദർശിച്ച് സുരേഷ് ഗോപി

ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നേരിട്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താൻ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാർഡ് ഇല്ല. അത് സി.പി.എം-കാർക്കുള്ളതാണ്. ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ…

Read More

സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷൻ കവാടത്തിൽ മുദ്രാവാക്യം മുഴക്കി. സുരേഷ് ഗോപി സ്റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പോലീസിനെതിരേ…

Read More

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നത്. ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിലേക്ക് കയറിയിട്ടുണ്ട്. സുരേഷ് ഗോപി വരുന്നതിന് മുമ്പായി രാവിലെ നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി….

Read More

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് ഹാജരാവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ 9 മണിക്കാണ് പദയാത്രയായി സ്റ്റേഷനിലേക്ക് പോവുക. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്…

Read More

‘അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് ഹനീഫ്ക്കയോട്’; സുരേഷ് ഗോപി പറയുന്നു

തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേദന സമ്മാനിച്ചുവെന്നാണ് സുരേഷ് ഗോപി മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ‘നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്ന് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്‌നേഹമാണ് കൊച്ചിൻ ഹനീഫയോട്.’ ‘ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ…

Read More

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി 15-ന് പോലീസിനു മുന്നിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണർക്ക് മാധ്യമപ്രവർത്തക നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നതിനാണ് കേസെടുത്തത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴി…

Read More

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഈ മാസം 18ന് മുന്‍പ് ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ്…

Read More

‘രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ തങ്ങളുടെ മതത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല’; ബിജെപിക്കും നടൻ സുരേഷ് ഗോപിക്കും എതിരെ അതിരൂക്ഷ വിമർശനവുമായി തൃശൂര്‍ അതിരൂപത

ബിജെപിക്കും നടനും മുന്‍ എം.പിയുമായ സുരേഷ്‌ഗോപിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്നും, മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ച് പിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാവുമെന്നും അതിരൂപത ആരോപിക്കുന്നു. മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കത്തില്‍ മുഖലേഖനത്തിലാണ് വിമര്‍ശനവും മുന്നറിയിപ്പും നല്‍കുന്നത്. അങ്ങ് മണിപ്പൂരിലും യു.പിയിലും ഒന്നും നോക്കിയിരിക്കരുത് അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങള്‍ ഉണ്ട്’ എന്ന…

Read More