പ്രചാരണത്തിനിടയിൽ പ്രവർത്തകരോട് ക്ഷുഭിതനായതിൽ വിശദീകരണവുമായി സുരേഷ് ഗോപി

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആളുകുറഞ്ഞതിന് പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് അവരെ ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല. അതേസമയം അവിടെ ആളു കൂടിയിരുന്നു എന്ന്…

Read More

സുരേഷ് ഗോപിക്ക് വിജയം സുനിശ്ചിതം; ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തി: ഷമ്മി തിലകൻ

ലോക്‌സഭാ ഇലക്ഷന്റെ ചൂടിലേക്ക് മാറിയിരിക്കുകയാണ് കേരളം. തൃശൂരിൽ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് നടൻ സുരേഷ് ഗോപി. ഇത്തവണ സുരേഷ് ഗോപിയ്ക്ക് വിജയം സുനിശ്ചിതമെന്നു നടൻ ഷമ്മി തിലകൻ.  ‘ജീവിതത്തിൽ വാക്ക് പാലിക്കുന്ന വ്യക്തിയാണ് സൂപ്പർസ്റ്റാർ. അപൂർവ്വം സൂപ്പർ സ്റ്റാറുകളേ നമ്മൾക്കുള്ളു. സുരേഷ് ഗോപി അത്തരമൊരു മനുഷ്യനാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ ഉത്സാഹിക്കുന്ന മനുഷ്യൻ. അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടുക തന്നെ ചെയ്യും.. സുരേഷ് ഗോപിയെപ്പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.’- എന്ന് ഷമ്മി തിലകൻ…

Read More

എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല: സുരേഷ് ഗോപി

എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്ന് സുരേഷ് ഗോപി. ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍,  സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശത്തെ തുടര്‍ന്ന് തൃശൂരിലെ സമവാക്യങ്ങളാകെ മാറിമറിഞ്ഞ സാഹചര്യമാണുള്ളത്. ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്….

Read More

കിരീടം സമർപ്പിച്ചത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യം; വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ

സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടവുമായി ബന്ധപ്പെടുള്ള വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടെ വ്യക്തിപരമായ കാര്യമാണതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. അതേസമയം, തൃശൂരിൽ ജയിച്ചാൽ പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അതിൽ വൈരക്കല്ലുണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടം തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കഴിഞ്ഞ ദിവസം സുരേഷ് ഗോപി തൃശൂരിലെത്തിയിരുന്നു….

Read More

‘വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം സമർപ്പിക്കും, വൈരക്കല്ലും ഉണ്ടാകും’; സുരേഷ് ഗോപി

തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടിക്കാർക്ക് എന്ത് അധികാരമാണുള്ളതെന്ന് സുരേഷ് ഗോപി ചോദിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ റോഡ് ഷോയോടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. തൃശൂരിലെ ലൂർദ് പള്ളിയിലെ മാതാവിന് കിരീടം സമർപ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവ് സ്വീകരിക്കുമെന്നും സുരേഷ്…

Read More

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കുമെന്ന് സുരേഷ് ഗോപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ്…

Read More

‘തൃശൂരിലേത് യുദ്ധമല്ല, പോരാട്ടം’ ; സുരേഷ് ഗോപി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി സുരേഷ് ഗോപി തൃശൂരില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്‍പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരിലേത് യുദ്ധമല്ല, പോരാട്ടമാണ് എന്നാണ് സുരേഷ് ഗോപി നല്‍കിയ ആദ്യപ്രതികരണം. പ്രവര്‍ത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി…

Read More

സുരേഷ് ഗാേപി നൽകിയ കിരീടത്തിൽ എത്ര പവൻ സ്വർണമുണ്ടെന്ന് അറിയണം; കോൺഗ്രസ് കൗൺസിലർ

നടനും തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്. ‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. തിരുവനന്തപുത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങളിലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും…

Read More

അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി – 4 കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ മാസം 27ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. പിന്നീട് പിശകുകൾ തിരുത്തി ഇന്ന് വീണ്ടും സമർപ്പിച്ചു. 180 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. യുവതിക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സുരേഷ് ഗോപി പെരുമാറിയെന്ന് കുറ്റപത്രത്തിൽ…

Read More