തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നൽകിയത്. സ്ഥാനാർഥിയുടെ അഭ്യർഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. ജില്ലയിലെ…

Read More

‘സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല, പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ’; ആർ.എൽ.വി. രാമകൃഷ്ണൻ

സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട തൻഹ ഫാത്തിമ എന്ന പെൺകുട്ടി നായികയായ ‘കുരുവിപാപ്പ’ എന്ന സിനിമ കാണാനെത്തിയതായിരുന്നു ആർ.എൽ.വി. രാമകൃഷ്ണൻ. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊന്ന് ഏറ്റുപോയതുകൊണ്ടാണ്. അദ്ദേഹവുമായുള്ള ഫോൺസംഭാഷണം ഒരു റിപ്പോർട്ടറുടെ ഫോണിൽനിന്നായിരുന്നു. സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോർട്ടർ തന്നെയാണ് ലൗഡ്…

Read More

‘എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും സുരേഷ് ഗോപിക്ക് അനുവാദം വേണ്ട, എപ്പോഴും സ്വാഗതം’; കലാമണ്ഡലം ഗോപി

സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്‌നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’ കലാമണ്ഡലം ഗോപി കുറിപ്പിൽ വ്യക്തമാക്കി. കലാമണ്ഡലം…

Read More

സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിൻറെ അങ്കലാപ്പ്; കരുണാകരൻറെ കുടുംബം ഗെറ്റ് ഔട്ട് അടിക്കാറില്ല; കെ മുരളീധരൻ

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ രംഗത്ത്. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിൻറെ അങ്കലാപ്പാണെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. ‘കരുണാകരൻറെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്. വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല….

Read More

പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത ആശാന് സ്നേഹാദരമെന്ന് വീണ ജോര്‍ജ്

തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണം പങ്കുവെച്ച് മന്ത്രിമാർ. കലാമണ്ഡലം ​ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ച് മന്ത്രിമാരായ വീണ ജോർജും വി.ശിവൻകുട്ടിയും പ്രതികരിച്ചത്. പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപി ആശാന് സ്നേഹാദരമെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജിന്റെ പ്രതികരണം. ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ കലാമണ്ഡലം ​ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം. ‘പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും…

Read More

കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സുരേഷ് ഗോപി

കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റിൽ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല. പാർട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദമായതോടെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ പിൻവലിച്ചിരുന്നു. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്‌നേഹം…

Read More

സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റ് ഡിലീറ്റാക്കി കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ​ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.  കലാമണ്ഡലം ​ഗോപിയാശാനെ കാണാൻ സുരേഷ് ​ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ…

Read More

‘പദ്മജ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ട പ്രകാരം, ആരും ക്ഷണിച്ചിട്ടില്ല’ ; സുരേഷ് ഗോപി

പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു, കേന്ദ്ര നേതാക്കൾ പറഞ്ഞാൽ തനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു….

Read More

പദ്മജ വേണുഗോപാൽ തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങും; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി

കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരില്‍ പ്രചാരണത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി പറഞ്ഞു. പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുകയെന്നും സുരേഷ് ഗോപി…

Read More

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നു; പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കേണ്ടിവരും; സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്ന് നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിച്ചത്. ‘എന്നായാലും വരേണ്ടത് തന്നെയാണ്. അത് വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിലെ മുഴുവൻ ജനതയുടെയും അത്യാവശ്യമാണ്. ഇതിന് സിഎഎ അനിവാര്യമാണ്. സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം…

Read More