പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി; അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്ന് സ്ഥാനാർഥി

മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പാല കുരിശു പള്ളിയിൽ സന്ദർശനം നടത്തിയശേഷമാണ് സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്നും സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രിയാണ് അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി എത്തിയത്. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ച. ലൗ ജിഹാദിനെക്കുറിച്ച്…

Read More

ഇരിങ്ങാലക്കുട സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്‌ളക്‌സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്‌ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Read More

‘പിന്നിൽ ഗൂഢാലോചന, പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു’; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകൾ അലങ്കോലമായതിലും പൊലീസിൻറെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി. പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു. അതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്., വെടിക്കെട്ട് തടസ്സപ്പെട്ടപ്പോൾ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ…

Read More

‘സിപിഎമ്മിൻറെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചു’; തൃശൂർ പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന് കെ മുരളീധരൻ

ബിജെപിക്ക് വേണ്ടിയാണ് പൊലീസ് പൂരം കലക്കിയതെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെമുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിൻറെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ. സുരേഷ് ഗോപിയാണ് പ്രശ്‌നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്, വോട്ടുകച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തൽക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും, കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷ്ണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു,…

Read More

എനിക്ക് എന്ത് പ്രശ്നം വന്നാലും സുരേഷ് ഗോപി ഇടപെടും: ജോയ് മാത്യു

തനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ് സുരേഷ് ഗോപി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച്‌ ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.’- ജോയ് മാത്യു പറഞ്ഞു. ‘സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍…

Read More

അന്ന് സുകുമാരൻ ശകാരിച്ചു, സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു, മാപ്പ് പറയിച്ചത് ആ നടൻ്; വിജി തമ്പി

വിജി തമ്പിയുടെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് ന്യൂഇയർ. സുരേഷ് ഗോപി, ജയറാം, ഉർവശി, സുകുമാരൻ, സിൽക് സ്മിത, ബാബു ആന്റണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ശിവനായിരുന്നു ക്യാമറാമാൻ. ഇപ്പോഴിതാ സിനിമയുടെ ഒരു പിന്നണിക്കഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വിജി തമ്പി. ‘ഒരുദിവസം വൈകിട്ട് സുകുവേട്ടൻ എന്റെ മുറിയിലേക്ക് വന്നു. ഇവിടൊരു ഇഷ്യൂ നടക്കുന്നതായിട്ട് ഞാൻ അറിഞ്ഞല്ലോ ആ സുരേഷ് ഗോപി, അവൻ വരില്ല, വരാൻ ലേറ്റാകുമെന്നൊക്കെ പറയുന്നതു കേട്ടൂ. ശരിയാണ്, ചിലപ്പോൾ ഷൂട്ടിംഗ് ഒന്നുരണ്ട്…

Read More

‘ഇവിടെ ചതിയുണ്ട്’; കെ മുരളീധരനെ തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.  തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്.  ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശ്ശൂരിൽ…

Read More

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി, കേസ് റദ്ദാക്കില്ല

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജികൾ കോടതി തള്ളി. 2010, 2016 വർഷങ്ങളിൽ വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രണ്ട് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി…

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ‘ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കണ്ട, താൻ കരുവന്നൂരിൽ നടത്തിയത് തൃശൂർകാരുടെ സമരം’, സുരേഷ് ഗോപി

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി സജീവമാകുന്ന സാഹചര്യത്തില്‍ സിപിഐഎമ്മിനെതിരെ തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരമെന്നും ഒരു സമരത്തിൽ അത് അവസാനിക്കുന്നില്ലെന്നും സുരേഷ് ഗോപി. അങ്ങനെ ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല, അധ്വാനിച്ച് ഉണ്ടാക്കണം, നിയമപരമായ നടപടികൾ ഒരു വശത്തുകൂടി വരുന്നുണ്ട്, ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരസ്പരം ഡീലിൽ ഏർപ്പെട്ടവരാണ്, ഇഡി അതിന്‍റെ വഴിക്ക് പോകും അതിനകത്ത് ഞങ്ങൾക്ക് ഇടപെടാൻ ആകില്ല, അവരുടെ ജോലി…

Read More

‘തൃശ്ശൂർ എടുത്തിരിക്കും’: ജൂൺ 4ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ജൂൺ 4 ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. അതേ സമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന…

Read More