സഹ സംവിധായികയെ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ‌ എന്നിവർ‌ക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ്…

Read More

‘പണിമുടക്കുകൾ കൊണ്ട് അട്ടിമറിക്കപ്പെട്ട സ്ഥലത്ത് എയിംസ് വരണം; അങ്ങനെ സുസ്ഥിരവികസനം സാധ്യമാക്കാമെന്ന് .സുരേഷ് ഗോപി

സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിൻറെ സാമ്പത്തികവളർച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാൻഡ്രം പ്രൊഫഷണലുകൾ സംഘടിപ്പിച്ച ഇൻററാക്ടീവ് സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പണിമുടക്കുകൾ കൊണ്ട് പൂർണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിൻറെ മികച്ച സുസ്ഥിരവികസനം സാധ്യമാക്കാം. അത്തരമൊരു വികസനം റിയൽ എസ്റ്റേറ്റ്, വാടക വിപണികൾ ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയെ…

Read More