വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ല ; കെഎസ്ഇബിയുടെ നീക്കത്തിന് തടയിട്ട് റഗുലേറ്ററി കമ്മീഷൻ

17 പൈസ കൂടി സർചാർജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ നിർദേശിച്ചു. കെഎസ്ഇബിയോട് പുതിയ അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.

Read More

നിയന്ത്രണത്തിന് ഒപ്പം വൈദ്യുതി സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കാൻ തീരുമാനം

വൈദ്യുതി നിയന്ത്രണത്തിനൊപ്പം സംസ്ഥാനത്ത് നിരക്കും കൂടും. ഈ മാസത്തെ ബില്ലിൽ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സർചാർജ് ഏർപ്പെടുത്തുക. മാർച്ച് മാസത്തെ ഇന്ധന സർചാർജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.

Read More

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; സർചാർജ് ഈടാക്കും, നിരക്ക് വർധനയിൽ തീരുമാനം ഇന്ന്

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് ഈടാക്കാനാണ് തീരുമാനം. യൂണിറ്റിന് ആകെ 19 പൈസയാണ് സർ ചാർജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകും….

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും

ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാൻ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുക. റഗുലേറ്ററി കമ്മിഷൻ നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർധന നടപ്പാക്കുന്നത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭേക്താക്കൾക്ക് സുക്ഷ്മതയുള്ള ഉപയോഗത്തെ കൂട്ടിയ നിരക്കിൽ നിന്ന് ഒഴിവാകാനുള്ള മാർഗമാണിത്. നിലവിൽ ഈടാക്കുന്ന…

Read More