സൂറത്തില്‍ ആറുനില കെട്ടിടം തകർന്ന് വീണു; 7 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍  മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ അഞ്ചുപേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ഒരാളെ പരിക്കുകളോടെ രക്ഷപെടുത്തി. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.  ഗാര്‍മെൻ്റ് ഫാക്ടറി തൊഴിലാളികൾ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്ലാറ്റുകൾ…

Read More

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ നൽകിയത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.  മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിനാണ് രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More