
അന്ന് മാർക്കോയെ കുറിച്ച് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു, ഉണ്ണിക്ക് ഞാൻ മെസേജ് അയച്ചിരുന്നു; സുരാജ്
അടുത്തിടെ നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ വലിയ സൈബർ അറ്റാക്ക് നടക്കാൻ കാരണമായ ഒന്നായിരുന്നു ഉണ്ണി മുകുന്ദൻ സിനിമ മാർക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ. അടുത്തിടെ റിലീസ് ചെയ്ത സുരാജിന്റെ ഇഡി എക്സ്ട്രാ ഡീസന്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ സുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായതും വിവാദത്തിന് വഴിവെച്ചതും. ഇഡി എക്സ്ട്രാ ഡീസന്റിൽ വെട്ടിക്കീറലുകളോ ആൾക്കാരെ കൊല്ലലോ ഒന്നുമില്ല. ധൈര്യപൂർവം പിള്ളേരുമായി പോകാം. എല്ലാം മറന്ന് ചിരിച്ച് ഹാപ്പിയായി ചില്ലായി തീയറ്ററിൽ നിന്ന് തിരിച്ചുവരാം. കുടുംബ…