വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ടു: സുപ്രിയ സുലെ

വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായി എന്‍സിപി എംപി സുപ്രിയ സുലെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ വാട്‌സ്‌ആപ്പും ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അതിഥിയോട് 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം അയക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയെന്നും സുപ്രിയ സുലെ പറഞ്ഞു.  തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്. ഫോണും വാട്സ്‌ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് തൻ്റെ മകൾ സുപ്രിയ സുലെയ്ക്കാണ് ലഭിച്ചതെന്ന് ശരദ് പവാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വോട്ട് തൻ്റെ മകൾ സുപ്രിയ സുലെയ്ക്കാണ് ലഭിച്ചതെന്ന അഭിപ്രായവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രം​ഗത്ത്. മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മോദിയുടെ ഗ്യാരണ്ടിയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാറും ശരത് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ബാരാമതിയിലെ വരൾച്ച ബാധിത ഗ്രാമങ്ങളിൽ പര്യടനം നടത്തുകയാണ് പവാര്‍. ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 1.58 ലക്ഷത്തിലധികം…

Read More

അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം ഞാൻ അണിയിക്കും; പരിഹാസിച്ച് സുപ്രിയ സുളെ

അജിത് പവാർ മുഖ്യമന്ത്രിയായാൽ ആദ്യം ഹാരം താൻ അണിയിക്കുമെന്ന് പരിഹാസിച്ച് സുപ്രിയ സുളെ എംപി. ”അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതൊന്നു കാണണം. അങ്ങനെ സംഭവിച്ചാൽ ആദ്യം ഞാൻ ഹാരമണിയിക്കും. അദ്ദേഹം എന്റെ സഹോദരനാണല്ലോ” സുപ്രിയ പറഞ്ഞു.    അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം പോലുള്ളവയെന്നും സുപ്രിയ പരിഹസിച്ചു. എൻസിപിയിൽ ശരദ് – അജിത് വിഭാഗങ്ങൾ തമ്മിൽ പോരു ശക്തമാകുന്നതിനിടെ എൻസിപി വനിതാവിഭാഗം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുപ്രിയ….

Read More

അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ; പ്രായം വെറും സംഖ്യ, പിന്നിൽ നിന്ന് കുത്തുന്ന ഫ്ലക്സുമായി പവാർ പക്ഷം

എൻസിപി പിളർത്തി എൻഡിഎയിലേക്ക് പോവുകയും ശരത് പവാറിനെ പ്രായം പറഞ്ഞ് വിമർശിക്കുകയും ചെയ്ത അജിത് പവാറിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശരത് പവാറിന്റെ മകളും എൻസിപി നേതാവും ലോക്സഭ എം പിയുമായ സുപ്രിയ സുലെ. എൻസിപിയിൽ അധികാര വടംവലി മൂർദ്ധന്യത്തിലെത്തി നിൽക്കുന്ന സമയത്താണ് ‘വയസ് 83 ആയില്ലേ ഇനിയെങ്കിലും അധികാര മോഹം അവസാനിപ്പിച്ച് കൂടെ’ എന്ന തരത്തിലുള്ള പ്രതികരണം അജിത് പവാറിൽ നിന്ന് ഉണ്ടായത്. ഇതിനുള്ള സുപ്രിയയുടെ മറുപടി ഇപ്രകാരമായിരുന്നു, ചില ആളുകൾ പറയുന്നത് ഇപ്പോൾ പ്രായം ഇത്രയായില്ലേ…

Read More

ശരദ്പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്; സുപ്രിയ സുലേ

എൻസിപി പിളർപ്പ് വേദനാജനകമെന്ന് പ്രതികരണവുമായി സുപ്രിയ സുലേ എംപി. ശരദ് പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാർട്ടിയെ പുനർനിർമ്മിക്കാൻ ശ്രമിക്കുമെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.  തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും…

Read More