
ബോളിവുഡ് നടി കങ്കണ റണൗട്ടിനെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്; കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ
ബോളിവുഡ് നടി കങ്കണ റണൗട്ട് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. വിഷയത്തില്‍ സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ദേശീയ വനിത കമ്മീഷന്‍റെ ആവശ്യം. എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം. ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ…