നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നു

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാജ അവകാശവാദങ്ങൾക്കൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയ പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയിരുന്നു. കൂടാതെ ഈ മരുന്നുകളു​ടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആ മരുന്നുകൾ പതഞ്ജലിയുടെ ഷോപ്പുകളിൽ ഇപ്പോഴും വ്യാപകമായി വിൽക്കുന്നതായാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി, പട്ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പതഞ്ജലിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്….

Read More

നീറ്റ് പരീക്ഷ വിവാദം ; സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ…

Read More

നീറ്റ് പരീക്ഷ വിവാദം ; സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ…

Read More

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹത ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് പൊതുനിയമപ്രകാരം മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന് സുപ്രിം കോടതി. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജൂലൈ ഒന്നിന് മുൻപുള്ള കേസുകൾക്കായിരിക്കും ഇത് ബാധകമാകുക. 1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സിആര്‍പിസി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ, ജസ്റ്റിസുമാരായ ബി.വി നാഗരത്ന,…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ് ; 31 ആം പ്രതി ഉടൻ കീഴടങ്ങേണ്ട , അപ്പീൽ നൽകാൻ സാവകാശം നൽകി സുപ്രീംകോടതി

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 31ആം പ്രതി പ്രദീപ് ഉടൻ കീഴടങ്ങേണ്ട. ഇയാൾക്ക് സുപ്രീം കോടതി സാവകാശം അനുവദിച്ചു. ഇതോടെ അപ്പീൽ നടപടികളുമായി പ്രദീപിന് മുന്നോട്ട് പോകാനാവും. കേസിൽ ഇയാൾക്ക് ഹൈക്കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ആയുധം ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റമാണ് പ്രദീപിന് എതിരെ ചുമത്തിയത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍, ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ ഇയാളുടെ സാന്നിധ്യത്തിന് തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാളോട് 15000 രൂപ ബോണ്ടായി വിചാരണ…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന്റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധി ; അഭിനന്ദിച്ച് സുപ്രീംകോടതി

തൃപ്പൂണിത്തറ തെരെഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന്‍റെ വിജയം അംഗീകരിച്ച ഹൈക്കോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കൃത്യമായ പഠനം ജഡ്ജി നടത്തിയിട്ടുണ്ടെന്നും ജസ്റ്റി്സ് സൂര്യകാന്ത് പരാമർശിച്ചു. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി. എം സ്വരാജിന്‍റെ അപ്പീൽ തുടക്കത്തിലേ തള്ളേണ്ടതാണെങ്കിലും അഭിഭാഷകനായ പിവി ദിനേശിന്‍റെ വാദം കണക്കിലെടുത്ത് മാത്രം നോട്ടീസ് അയക്കുകയാണെന്നും കോടതി അറിയിച്ചു. വിധിയിൽ പിശകുണ്ടെന്നും ഉന്നയിച്ച ചില കാര്യങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നും പി വി ദിനേശ്…

Read More

ടിപി ചന്ദ്രശേഖരൻ വധക്കേസ് ; കുറ്റവാളികളുടെ അപ്പീലിൽ സംസ്ഥാന സർക്കാരിനും , കെകെ രമ എംഎൽഎയ്ക്കും സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സർക്കാർ, കെ കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ ഇത് സാധ്യമല്ലെന്ന് അറിയിച്ചാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്. ശിക്ഷയിളവ് ആവശ്യപ്പെട്ട് ഒന്ന് മുതൽ എട്ട് വരെയുള്ള…

Read More

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ല ; പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

Read More

‘സർക്കാരിനെ ഞങ്ങൾക്ക് വിശ്വാസമില്ല’; മണിപ്പുർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

മണിപ്പുർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മണിപ്പുരിലെ സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. കുക്കി വിഭാഗത്തിൽപെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മണിപ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനെ…

Read More

ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. മാത്രമല്ല കേസിലെ അഞ്ച് പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. സിബിഐ ഡൽഹി യൂണിറ്റ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം വിചാരണ നടപടികൾ ആരംഭിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡൽഹി യൂണിറ്റിന്‍റെ…

Read More