ഭരണഘടനയുടെ ആമുഖം പാർലമെൻ്റിന് ഭേതഗതി ചെയ്യാം ; സോഷ്യലിസ്റ്റ് , സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്താം , സുപ്രീംകോടതി

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1976ലെ 42–ആം ഭേദഗതി പ്രകാരം ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം…

Read More

‘അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യ’; യാസിന്‍ മാലിക് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം

മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് പറഞ്ഞ് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 1990-ല്‍ ശ്രീനഗറില്‍ നാല് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും 1989-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യ സയീദിനെ തട്ടികൊണ്ടു പോവുകയും ചെയ്ത സംഭവത്തിലാണ് യാസിന്‍ മാലിക്കിനെതിരേ കേസ്. രണ്ട്…

Read More

ബലാത്സംഗ കേസ് ; നടൻ സിദ്ദീഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്‍റെ അഭിഭാഷകന്‍…

Read More

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണം; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത് കരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാറിന്റെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നൽകാവൂ…

Read More

പടക്ക നിരോധനം നടപ്പാക്കിയില്ല ; ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

പടക്കനിരോധനം നടപ്പാക്കാത്തതിൽ പൊലീസിനെ വിമർശിച്ച് സുപ്രിം കോടതി. തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായതിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. സർക്കാരിന് നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസിനും കോടതി നോട്ടീസ് അയച്ചു. ദീപാവലി ആഘോഷത്തോടെ ഡൽഹിയിൽ വായുമലിനീകരണ തോത് അതീവ ഗുരുതരതലത്തിൽ എത്തിയിരുന്നു. 419 ആണ് വായുഗുണനിലവാര സൂചിക. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതിന് ഡൽഹിയിൽ 19 പേർ മാത്രമാണ് അറസ്റ്റിലായിരുന്നത്. അന്തരീക്ഷമലിനീകരണം അതീവഗുരുതരമായി തുടരുന്നതിനിടെ പടക്കം പൊട്ടിച്ച് ദീപാവലി കൂടെ ആഘോഷിച്ചതോടെയാണ് വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലായത്. ഡൽഹി സർക്കാർ…

Read More

പടക്ക നിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പോലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനം ഉറപ്പാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ രീതിയിൽ നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു. ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ വളരെ കൂടുതലാണ്. ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും…

Read More

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ചോദിച്ചു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി…

Read More

സിദ്ദീഖിനെതിരായ ബലാത്സംഗ കേസ് ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ

ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച് താൻ പരാതി നൽകിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പരാതിയിൽ…

Read More

ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹർജികൾ; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

രാജ്യത്ത് ഭർതൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം. വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ഭാര്യ നൽകുന്ന ബലാത്സംഗ പരാതിയിൽ ഭർത്താവിനെ പ്രതി ചേർക്കാനാകില്ല. ഭർത്താവിന് ലഭിക്കുന്ന ഈ…

Read More

വി.ആർ.എസിന് നിർബന്ധിക്കുന്നത് ആത്മഹത്യാപ്രേരണയാകുമോ?; കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

മേലുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ? ഇതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി. വി.ആർ.എസ്. (സ്വയം വിരമിക്കൽ) എടുക്കാൻ നിർബന്ധിച്ചതിനാൽ ജീവനക്കാരൻ ആത്മഹത്യചെയ്തെന്ന കേസിൽ മൂന്ന് മേലുദ്യോഗസ്ഥരുടെപേരിലെ കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വിശദമാക്കിയത്. പ്രശസ്തമായ സ്വകാര്യകമ്പനിയിൽ 23 വർഷം ജോലിചെയ്ത സെയിൽസ്‌മാൻ രാജീവ് ജെയിൻ ലഖ്നൗവിലെ ഹോട്ടൽമുറിയിൽ 2006-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് രാജീവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മേലുദ്യോഗസ്ഥർ ഹോട്ടലിൽ വിളിച്ചുചേർത്ത സെയിൽസ്‌മാൻമാരുടെ യോഗത്തിൽ രാജീവ്…

Read More