പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ, സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഹർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും…

Read More

രാജ്യദ്രോഹ കുറ്റത്തിന്റെ നിയമസാധുത; സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ഐപിസി 124, രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമപരമായ സാധുത വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഞ്ചംഗങ്ങളില്‍ കുറയാത്ത വിശാലമായ ബെഞ്ചാണ് ഹർജി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. രാജ്യദ്രോഹകുറ്റം പ്രയോഗിക്കുന്നത് സുപ്രീംകോ‍ടതി നേരത്തെ തടഞ്ഞിരുന്നു. തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണോ രാജ്യദ്രോഹക്കുറ്റം എന്നാണ് കോടതി പരിശോധിക്കുന്നത്. രാജ്യദ്രോഹ കുറ്റത്തിന് അനുകൂലമായ കേദാർ കേസിലെ വിധിയും വിശാല ബെഞ്ച് പുനഃപരിശോധിക്കും. 1962ലെ കേദാർനാഥ് കേസിലെ വിധി അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു. അതിനാലാണ്…

Read More

എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി

എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ  ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്.  മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ അറിയിച്ചു.കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്….

Read More

ഷാരോൺ കൊലക്കേസ്; പ്രതി വിഷ്ണുവിന്റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി

തൃശ്യൂർ മുല്ലശ്ശേരിയില്‍ ആര്‍എസ്‌എസ്‌ പ്രവർത്തകനായിരുന്ന ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്‍റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്….

Read More

രാജ്യത്തെ തെരുവ് നായ പ്രശ്നം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളിൽ ആശങ്കയുമായി സുപ്രീംകോടതി.കേസുമായി ബന്ധപ്പെട്ട വാദത്തിനാണ് അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജി കോടതിയിലെത്തിയത്. കയ്യില്‍ ബാന്‍ഡേജുമായി എത്തിയപ്പോൾ കൈയില്‍ എന്തു സംഭവിച്ചതാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചത്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോൾ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന്‍ മറുപടി നൽകുകയായിരുന്നു. ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നു. തെരുവുമായ പ്രശ്നം ഗുരുതരമാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, വിഷയം പരിശോധിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി….

Read More

സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ് ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ പരോമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട് http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക. മേൽപ്പറഞ്ഞ URL-കളിൽ…

Read More

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. 

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ജൂറി അംഗങ്ങൾ തന്നെ പുരസ്കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി…

Read More

മണിപ്പൂർ കലാപം; സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്….

Read More

കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് വീണ്ടും തിരിച്ചടി

മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കേസ് നിലനിൽക്കില്ലെന്ന ശ്രീറാമിന്റെ വാദം സുപ്രീം കോടതി തള്ളി. വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ല എന്ന വാദമാണ് കോടതി തള്ളിയത്. നരഹത്യാ കേസ് റദ്ദാക്കാൻ ഇപ്പോൾ ഉചിതമായ കാരണങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടേണ്ട കേസാണ് ഇതെന്നും കോടതി വിലയിരുത്തി. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെ എന്നും കോടതി പറഞ്ഞു. നരഹത്യാകുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ശ്രീറാം…

Read More