സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; ഹർജികൾ തള്ളി ഭരണഘടനാ ബഞ്ച്

സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ്…

Read More

സ്വവര്‍ഗ വിവാഹ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

സ‍്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കണമെന്ന സുപ്രധാന ഹര്‍ജികളില്‍ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹ‍ര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടത്. വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക്…

Read More

ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്. ഇത് 35ാം തവണയാണ് കേസ്…

Read More

കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണം; വിഷയത്തിൽ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു

തൃശൂര്‍ പൂരം ഉള്‍പ്പടെയുള്ള കേരളത്തിലെ ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ വിലക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമതിച്ചു. ഇത്തരം കാര്യങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്നത് ഹൈക്കോടതി ജഡ്ജിമാര്‍ക്കാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. തങ്ങള്‍ ഉത്തരവ് പുറപ്പടുവിച്ചാല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് 2012 ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണെന്ന് ആരോപിച്ച് തിരുവമ്പാടി സ്വദേശി…

Read More

ബിഹാർ ജാതി സെൻസസ്: വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാനാകില്ല: സുപ്രീംകോടതി

ബിഹാർ ജാതി സെൻസസിൽ കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് സർക്കാരിനെ നിയന്ത്രിക്കാനാകില്ലെന്നു സുപ്രീം കോടതി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാതി സെൻസസരുമായി ബന്ധപ്പെട്ടു കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇപ്പോൾ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ഇതേസമയം ബിഹാർ സർക്കാരിനു നോട്ടിസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്‌ക്കകം മറുപടി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ് അടുത്ത ജനുവരിയിൽ വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തു നടത്തിയ ജാതി…

Read More

“തന്നെ ധൃതിപ്പെട്ട് അയോഗ്യനാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം” ; ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ

ലക്ഷദ്വീപിന്റെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയെ സമീപിച്ചു. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് മുഹമ്മദ് ഫൈസലിന്റെ അപ്പീൽ. തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങൾ ഉണ്ടെന്ന് മുഹമ്മദ് ഫൈസൽ ആരോപിച്ചു. പത്ത് വർഷം ശിക്ഷിച്ച ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും വധശ്രമക്കേസിലെ ശിക്ഷാ വിധി കോടതി മരവിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ലോകസഭാ സെക്രട്ടറിയറ്റ് മുഹമ്മദ് ഫൈസലിന്റെ അംഗത്വം മരിവിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയത്….

Read More

ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണം: സുപ്രീം കോടതിയിയെ സമീപിച്ച് ഗ്രീഷ്മ

ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽമോചിതയായതിനു പിന്നാലെയാണ് ഗ്രീഷ്മയുടെ നീക്കം. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയബന്ധത്തിൽനിന്ന് പിന്മാറാതെ വന്നപ്പോൾ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ…

Read More

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ ഷാരോണിന്റെ കുടുംബം

ഷാരോൺ രാജിനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയതിനെതിരെ ഷാരോണിന്റെ കുടുംബം നിയമനടപടിക്ക്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു. സെപ്റ്റംബർ 25ന് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. സർക്കാരിന്റെ സഹായത്തോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന. കേസിൽ സർക്കാർ അഭിഭാഷകൻ അലംഭാവം കാട്ടിയതായി പിതാവ് പറഞ്ഞു. കുടുംബത്തിന് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല. നിയമപോരാട്ടം…

Read More

വിദ്യാർഥിയെ തല്ലിയ സംഭവം; ‘യു.പി സർക്കാരിന്റെ പരാജയം’, മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് സുപ്രീംകോടതി

ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ പ്രൈമറി സ്‌കൂൾ വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി സുപ്രീംകോടതി. യുപി പോലീസിന്റെ നടപടികളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിലും സംഭവത്തിലെ വർഗീയ ആരോപണങ്ങൾ ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയർത്തി. കേസ് മുതിർന്ന ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിർദേശിച്ചു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി…

Read More

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് പാടില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയില്‍ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ നിലപാട് തള്ളി സുപ്രീം കോടതി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ കുറ്റവാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിയത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കുറ്റവാളിയെ ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയാണെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീംകോടതി വ്യക്തമാക്കി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ…

Read More