എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തിൽ വെള്ളിയാഴ്ചയാണ് മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്​വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങൾ ശരിവച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്…

Read More

ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് ആരോഗ്യ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശം

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കരന് മെഡിക്കൽ പരിശോധന. പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശം നൽകി. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങളാൽ ചൂണ്ടിക്കാണിച്ച് എം .ശിവശങ്കരൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തു ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം…

Read More

കണ്ണൂര്‍ വിസി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന്  നിയമ പ്രശ്നമാണ് കോടതി പരിശോധിച്ചത്. പുനർ നിയമനം ആകാമെന്ന് കോടതി വ്യക്തമാക്കി. ഗോപിനാഥിന് വിസി ആയി പുനർ നിയമനം നൽകാൻ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനർ നിയമനത്തിലും സേർച്ച് പാനൽ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പുനർ നിയമനം നിയമപ്രകാരമെന്ന ഹൈകോടതി വിധി…

Read More

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല, ഡോ. ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല. കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റി. നാളെ ഡൽഹിയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയയുടെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്‍പ്പനേരെ മുമ്പാണ് വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വന്നത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണ്. സുപ്രീം കോടതി വിധി കേരളത്തിലെ പതിപക്ഷം പറഞ്ഞത് അടിവരയിട്ട വിധിയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിത്. ഗവർണറും സർക്കാരും തമ്മിൽ തർക്കമില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ ചിലവിൽ നവകേരള…

Read More

കണ്ണൂർ വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു; നിയമനത്തിൽ തീരുമാനം എടുത്തത് ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. ശുപാര്‍ശയിൽ തീരുമാനമെടുത്തത് ചാൻസിലര്‍ കൂടിയായ ഗവർണറാണ്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച…

Read More

കണ്ണൂർ സർവകലാശാല വിസി പുറത്ത്; നിയമനം റദ്ദാക്കി സുപ്രീംകോടതി, ഗവർണർക്കും സർക്കാരിനും വിമർശനം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി. സുപ്രീംകോടതിയുടേതാണ് നടപടി. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ…

Read More

കണ്ണൂർ സർവ്വകലാശാല വി.സി നിയമന കേസിൽ സുപ്രീംകോടതി നാളെ വിധി പറയും

കണ്ണൂർ സർവ്വകലാശാല വി.സി നിയമന കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. രാവിലെ 10:30 ഓടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ തവണ ഈ കേസുകൾ പരിഗണിച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും നിരീക്ഷണങ്ങളും സുപ്രീകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വി.സി പുനർനിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അതേസമയം പുനർനിയമനത്തിന് പ്രായപരിധി ചട്ടം…

Read More

പാക് കലാകാരന്മാരെ ഇന്ത്യയില്‍ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ഇന്ത്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനോ സിനിമയില്‍ അടക്കം ജോലി ചെയ്യുന്നതിനോ പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് പൂർണമായി വിലക്കേർപ്പെടുത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിനിമാ പ്രവർത്തകന്‍ ഫായിസ് അൻവർ ഖുറേഷി സമർപ്പിച്ച ഹർജി തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹര്‍ജി തള്ളി ബോംബെ…

Read More

ഗവർണർ-സർക്കാർ പോര്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ഗവർണറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വർഷം ബില്ലുകളിൽ ഗവർണർ എന്ത് എടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലുകൾ പിടിച്ചു വെച്ചതിൽ ന്യായീകരണമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തല്‍ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  കേരളത്തിൻറെ നിലവിലെ ഹർജിയുടെ അടിസ്ഥാനത്തിൽ ഇടപെടാൻ കഴിയില്ല. രാഷ്ട്രീയ വിവേകം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. പരിഗണനയിലുള്ള…

Read More