ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനം; അടിയന്തിരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാട് തേടി സുപ്രീംകോടി. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. എന്നാൽ സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ നിരോധനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.   ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തിരിച്ചടി, ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി നേരെത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് പവൻ ഖേരയ്‌ക്കെതിരെ…

Read More

സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ച് വരുത്തുന്നതിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

സർക്കാർ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ വിളിച്ചു വരുത്തുന്നതിൽ സുപ്രീംകോടതി മാർഗനിർദേശം പുറത്തിറക്കി. എല്ലാ സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന നിലപാട് കോടതികൾ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി പുറത്തിറക്കിയ മർഗനിർദേശത്തിൽ പറയുന്നു. ‘സത്യവാങ്മൂലത്തിന്റെയോ മറ്റു രേഖകളുടെയോ അടിസ്ഥാനത്തിൽ തീർപ്പ് കൽപ്പിക്കാൻ കഴിയുമെങ്കിൽ ഉദ്യോഗസ്ഥരെ കോടതിയിലേക്ക് വിളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ വേഷം, സാമൂഹ്യ-വിദ്യാഭ്യാസ പശ്ചാത്തലം എന്നിവ ചൂണ്ടിക്കാട്ടി പരമർശങ്ങൾ നടത്തരുത്. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ ജാഗ്രതയും നിയന്ത്രണവും പുലർത്തണം. വീഡിയോ കോൺഫെറെൻസിലൂടെ ഹാജരാകാൻ കഴിയുമെങ്കിൽ അവസരം നൽകണം. ഇതിനായുള്ള ലിങ്ക് തലേദിവസം…

Read More

അദാനി ഹിൻഡൻ ബർഗ് കേസ്; സുപ്രീംകോടതി നാളെ വിധി പറയും

അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി എത്തിയത്. ഹർജികളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു….

Read More

ബീഹാറിലെ ജാതി സെൻസസ്; അനുമതി നൽകി സുപ്രീംകോടതി

ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി നൽകി. കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ് ഇന്ന് കേസ് പരിഗണിച്ചത്. ജാതി സർവേ ഇതിനകം തന്നെ ബീഹാറിൽ നടപ്പിലാക്കിയിട്ടുണ്ട്. ജാതി സർവേ തടയണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സേളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായത്. കേന്ദ്രസർക്കാർ നടത്തേണ്ട സെൻസസല്ല നടത്തിയതെന്നാണ് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. അതേസമയം ജാതി സെൻസസ്…

Read More

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; ലോകായുക്ത സിറിയക് ജോസഫിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ…

Read More

മഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയ നടപടി; മഹുവയുടെ ഹർജി സുപ്രീംകോടതി ജനുവരി 3ലേക്ക് മാറ്റി

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി…

Read More

‘രാത്രി വന്ന് കാണണം’ മുതിർന്ന ജഡ്ജിക്കും സഹായിക്കുമെതിരെ പീഡന പരാതി നൽകി വനിതാ ജഡ്ജ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

മുതിർന്ന ജഡ്ജിക്കും സഹായിക്കും എതിരെ വനിതാ ജഡ്ജി നൽകിയ പീഡന പരാതിയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ബാരാബെൻകിയിലെ നിയമന കാലത്താണ് കേസിനാസ്പദമായ സംഭവം. നടപടി ഉണ്ടായില്ലെങ്കിൽ തന്നെ മരിക്കാനെങ്കിലും അനുവദിക്കണമെന്നാണ് വനിതാ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ ജഡ്ജി അവരുടെ അധികാരപരിധിയിൽ കാര്യങ്ങൾ മേൽനോട്ടം ചെയ്യേണ്ട അലഹബാദ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നാണ്…

Read More

വഞ്ചനാക്കുറ്റം റദ്ദാക്കണം; മാണി സി കാപ്പന്റെ ഹർജി സുപ്രീം കോടതി തള്ളി

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.  കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. 

Read More

കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു; നിയമപോരാട്ടത്തിന് കേരളം, സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ. വായ്പാപരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കേരളം ഹർജി നൽകിയത്. ഭരണഘടനയുടെ 131ആം അനുച്ഛേദം അനുസരിച്ചാണ് ഹർജി. സാമ്പത്തികസ്ഥിതിയിൽ കേന്ദ്രവും കേരളവും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് സംസ്ഥാനം നിയമപ്പോരാട്ടം തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹർജിയിൽ വിമർശനം ഉണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി…

Read More