‘യാഥാസ്ഥിതികരെന്ന് കുറ്റപ്പെടുത്തിയേക്കാം, വിവാഹത്തിന് പുറത്ത് കുഞ്ഞുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാനാകില്ല’: സുപ്രീംകോടതി

വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44-കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേട്ടത്. ‘വിവാഹത്തിന് അകത്ത് നിന്നുകൊണ്ട് അമ്മയാകുക എന്നുള്ളതാണ് ഇന്ത്യൻ രീതി. വിവാഹത്തിന് പുറത്ത് അമ്മയാകുക എന്നുള്ളത് നമ്മുടെ രീതിയല്ല. ഞങ്ങൾക്കതിൽ ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുൻനിർത്തിയാണ് ഞങ്ങൾ സംസാരിക്കുന്നത്. വിവാഹം എന്ന സംവിധാനം നിലനിൽക്കേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്….

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി. ഇഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.  വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തു. രാവിലെ 11 മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യൽ നീണ്ടു. ചോദ്യം ചെയ്യലിനെക്കുറിച്ച് ‘ഇഡിയോട് ചോദിക്കൂ’ എന്നായിരുന്നു അന്ന് തിരിച്ചിറങ്ങിയ ശേഷം ബിനീഷിന്റെ പ്രതികരണം. ബിനീഷിന് പങ്കാളിത്തമുള്ള ചില…

Read More

ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസ്; കേസുകൾ എല്ലാം ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി

ബംഗാളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിലെ എല്ലാ കേസുകളും കല്‍ക്കട്ട ഹൈക്കോടതിയില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റി. ഡിവിഷന്‍ ബെഞ്ചിലേയും സിംഗിള്‍ ബെ​​ഞ്ചിലെയും ജഡ്ജിമാരു‍ടെ പോരിനിടെയാണ് സുപ്രീംകോടതി നടപടി. ജാതി സർട്ടിഫിക്കറ്റ് കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമൻ സെൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവാണ് കേസ് സുപ്രീംകോടതിയിൽ എത്തിച്ചത്. അവധി ദിവസമായി കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി സ്വമേധയാ…

Read More

പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്യുന്ന സ്‌ക്രീനുകൾ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സംഭവം; തടഞ്ഞ് സുപ്രീംകോടതി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്‌ക്രീനുകൾ പിടിച്ചെടുത്ത തമിഴ്‌നാട് പൊലീസിന്റെ നടപടിയിൽ സുപ്രീം കോടതി ഇടപെട്ടു. എൽഇഡി സ്‌ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം…

Read More

മുല്ലപ്പെരിയാർ സുരക്ഷ പരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്

മുല്ലപ്പെരിയാറിലെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തളളണമെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാട്. പുനസംഘടിപ്പിച്ച മേൽനോട്ട സമിതിയോട് സുരക്ഷ പരിശോധന നിർദ്ദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്.  രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷ നിയമം അനുസരിച്ച് സുരക്ഷ പരിശോധന നടത്താൻ അവകാശം തമിഴ്‌നാടിനാണെന്നുമാണ് അവകാശവാദം. സുരക്ഷ ക്രമീകരണങ്ങൾക്ക് നടപ്പാക്കുന്നതിന് ആവശ്യമായ അനുവാദം കേരളം നൽകുന്നില്ല. ഇതിന് കേരളം തടസം നിലനിൽക്കുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു.  നിയമം അനുസരിച്ച്…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ; വാദങ്ങൾ എഴുതി നൽകാൻ നിർദേശം, കേസ് സുപ്രീംകോടതി ബുധാനാഴ്ച പരിഗണിക്കും

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് കേൾക്കാമെന്ന് സുപ്രീംകോടതി. എം സ്വരാജ് നല്‍കിയ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്‍റെ അപ്പീലാണ് സുപ്രീംകോടതി നിലവിൽ പരിഗണിക്കുന്നത്. സ്വരാജിന്റെ ഹര്‍ജിയില്‍ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കെ ബാബുവിന്‍റെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും. അതേസമയം, കെ ബാബുവിനോടും എം സ്വരാജിനോടും വാദങ്ങള്‍…

Read More

അഴിമതി കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി; ഭിന്ന വിധിയെ തുടർന്ന് ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിട്ടു

അഴിമതി കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിന് വിട്ടു. നൈപുണ്യവികസന അഴിമതിക്കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ചന്ദ്രബാബു നായിഡു സുപ്രീം കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ജസ്റ്റീസ് അനിരുദ്ധ ബോസ്, ബേല എം തൃവേദി എന്നിവർ രണ്ട് ഭിന്ന വിധികളെഴുതിയതോടെയാണ് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചിലേക്ക് കേസ് വിട്ടത്. അഴിമതിക്കേസിൽ നായിഡുവിനെതിരെ എഫ്‌ ഐ ആർ റദ്ദാക്കാൻ വിസമ്മതിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്. നായിഡുവിനെതിരായ…

Read More

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കേരളം

 മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വരണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം.  പുതിയ ഡാം ഉണ്ടാകുന്നത് വരെ ആവശ്യമെങ്കിൽ ബലപ്പെടുത്താൽ അടക്കം തുടരും. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.  

Read More

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു; കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പെൻഷനും ശമ്പളവും നൽകാൻ സർക്കാർ ബുദ്ധിമുട്ടുന്നുവെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഈ മാസം 25ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനം ഹർജി നൽകിയത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ഹർജിയിൽ കേരളം ഉന്നയിച്ചിരുന്നു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും…

Read More

ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികൾ ജയിലിലേയ്ക്ക്, ശിക്ഷായിളവ് റദ്ദാക്കി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതക, മാനഭംഗക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് ഇരയായ ബിൽക്കിസ് ബാനു അടക്കമുള്ളവർ നൽകിയ ഹർജിയിൽ വിധി പറഞ്ഞ് സുപ്രീംകോടതി. ‘ശിക്ഷ വിധിക്കുന്നത് പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണം. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടത്തെ സർക്കാരിനായിരുന്നു അവകാശം.’- സുപ്രീംകോടതി പറഞ്ഞു.  11 പ്രതികൾക്ക് നൽകിയ ശിക്ഷാ ഇളവും കോടതി റദ്ദാക്കി. ഇവർ വീണ്ടും തടവ് ശിക്ഷ…

Read More