ഇലക്ടറർ ബോണ്ട് പുറത്തുവരുന്നത് ഏതുവിധേനയും തടയാൻ കേന്ദ്ര സർക്കാർ, രാഷ്ട്രപതിയിലൂടെ സുപ്രീംകോടതി വിധി നിർത്തിവെക്കാൻ ഞെട്ടിക്കുന്ന നീക്കം

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവരാതിരിക്കാൻ കേന്ദ്ര സർക്കാർ കൈവിട്ട കളി നടത്തുന്നതായി റിപ്പോർട്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതിന് പിന്നാലെയാണ് അഭിഭാഷക സംഘടനയെ ഉപയോഗിച്ച് രാഷ്ട്രപതിയിലൂടെ കോടതി വിധി തടയാൻ നീക്കം നടത്തുന്നത്. ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ അവസാനം വരെ സമയം വേണമെന്ന് എസ്ബിഐ അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപായി വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു നീക്കം. എന്നാൽ, കോടതി…

Read More

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും വെള്ളിയാഴ്ച ഈ ഹര്‍ജി പരിഗണിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അറിയിച്ചത്. കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്സഭയിലെ…

Read More

പൗരത്വ നിയമ ഭേതഗതി; ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ ഹർജി നൽകും

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത്….

Read More

മുൻ മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടി മുതൽ കേസ്; കേരള സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

മുൻ മന്ത്രി ആൻറണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേസിൽ സംസ്ഥാന സർക്കാ‍ർ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാ‍‌‌‌ർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി. വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ…

Read More

‘സി.എ.എ ചട്ടം മരവിപ്പിക്കണം’; ഡി.വൈ.എഫ്.ഐ സുപ്രിംകോടതിയിൽ ഹർജി നൽകി

സി.എ.എ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സുപ്രിംകോടതിയിൽ ഹർജി നൽകി. സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിലവിൽ 250ൽ കൂടുതൽ ഹർജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും സുപ്രിംകോടതിയിൽ ഹർജി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്ലിം ലീഗ്…

Read More

‘കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീംകോടതി ഉത്തരവ് ആശ്വാസം’; പ്രതിപക്ഷ നേതാവ് കേരളാ വിരുദ്ധൻ, മന്ത്രി പി.രാജീവ്

കേരളത്തിന് സാമ്പത്തിക പാക്കേജ് നൽകാനുള്ള സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമെന്ന് മന്ത്രി പി രാജീവ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ ഇംഗ്ലീഷിൽ പറയുന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മലയാളത്തിൽ പറയുന്നത്. കേരള വിരുദ്ധതയാണ് ഇവരെ നയിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി വിഭജനം ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇലക്ടറൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിഎഎ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സിഎഎയ്ക്ക്…

Read More

പൗരത്വ ഭേദഗതി നിയമം; നിയമ നടപടിയുമായി മുസ്ലിം ലീഗ്, സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി

പൗരത്വ ഭേദഗതി നിയമത്തിൽ നിയമനടപടിയുമായി മുസ്‌ലിം ലീഗ്. നിയമം സ്റ്റേ ആവശ്യപ്പെട്ട് ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിനിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് എതിരായാണ് പുതിയ നിയമനിർമാണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ, നേരത്തെ നൽകിയ കേസ് സുപ്രിംകോടതിയിൽ നടക്കുന്നുണ്ട്. ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾ സി.എ.എ…

Read More

മണിപ്പൂർ സംഘർഷത്തിൽ റിപ്പോർട്ട് തേടി സുപ്രിംകോടതി

മണിപ്പൂർ സംഘർഷത്തിൽ അന്വേഷണ ഏജൻസിയോട് റിപ്പോർട്ട് തേടി സുപ്രിംകോടതി. സി.ബി.ഐയോടും എൻ.ഐ.എയോടുമാണ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മണിപ്പൂർ സർക്കാരിനോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്നും കോടതി തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു നിർദേശം. അന്വേഷണവുമായി ബന്ധപ്പെട്ടു വ്യക്തത തേടിക്കൊണ്ടുള്ള സ്‌പെഷൽ ജഡ്ജി, സി.ബി.ഐ, എൻ.ഐ.എ എന്നിവരുടെ കത്തു ചൂണ്ടിക്കാട്ടിയുള്ള അസം രജിസ്ട്രാർ ജനറലിന്റെ സന്ദേശം പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണ അസമിൽ തന്നെ…

Read More

ഇലക്ട്രൽ ബോണ്ട് കേസ്; സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ

ഇലക്ടറൽ ബോണ്ടിലെ സുപ്രിംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. മോദിയുടെ രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ സഹായിക്കുന്ന നിർണായക ചുവടാണിതെന്ന് സിപിഐഎം പറഞ്ഞു. എസ്ബിഐ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ സിപിഎം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ദേശീയ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. തോറ്റ പാർട്ടികൾ അട്ടിമറിയിലൂടെയും കുതിരക്കച്ചവടത്തിലൂടെയും അധികാരത്തിൽ വരുന്നത് തടയാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ട് സംവിധാനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്നു തെളിയുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു….

Read More

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്ക് തിരിച്ചടി; വിവരങ്ങൾ നാളെ കൈമാറണം

ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി. വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.  ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ്  വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More