അസംഘടിത തൊഴിലാളികൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി സുപ്രീംകോടതി

അസംഘടിത തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ഉൾപ്പടെ 8 കോടി ആളുകൾക്ക് റേഷൻ കാർഡ് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി.രണ്ട് മാസത്തിനകം നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ പല സംസ്ഥാനങ്ങളും തയ്യാറാകത്തതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുള്ളയും അധ്യക്ഷരായ ബെഞ്ചിന്‍റേതാണ് നിർദ്ദേശം.

Read More

പൗരത്വ ഭേതഗതി നിയമം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി, മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് മൂന്നാഴ്ച സമയം നൽകി

പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികൾ ഏപ്രിൽ 9ന് വീണ്ടും വാദം കേൾക്കും.ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുൻ വിധിയോടുള്ള ഹർജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് ലീഗിനായി കപിൽ സിബൽ വാദിച്ചു.ആർക്കെങ്കിലും പൗരത്വം കിട്ടിയാൽ ഹർജികൾ നിലനിൽക്കില്ല. അതിനാല്‍ സ്റ്റേ വേണം.സ്റ്റേ നൽകിയ ശേഷം വിശദമായ വാദം ഏപ്രിലിൽ കേട്ടുകുടെ എന്ന് സിബിൽ…

Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബ രാം ദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി. ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുർവേദിനെതിരെ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിർദേശം നൽകിയത്. പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവെ,…

Read More

പൗരത്വ ഭേദഗതി നിയമം: ‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സുപ്രീം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

 പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം….

Read More

അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല; ഹിമാചലിലെ വിമത കോൺഗ്രസ് എം.എൽ.എമാരുടെ ആവശ്യം തള്ളി സുപ്രിംകോടതി

ഹിമാചൽപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എമാർക്കു തിരിച്ചടി. എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. വോട്ട് ചെയ്യാനും സഭാനടപടികളിൽ പങ്കെടുക്കാനുമുള്ള അനുമതിയും കോടതി നിഷേധിച്ചു. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബെഞ്ചാണ് വിമത എം.എൽ.എമാരുടെ ഹരജിയിൽ വാദം കേട്ടത്. എം.എൽ.എമാരുടെ ആവശ്യം നിരസിച്ച കോടതി പക്ഷെ ഹിമാചൽ സർക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കകം മറുപടി നൽകാനാണു നിർദേശം. മേയ് ആറിനുശേഷം ഹരജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി…

Read More

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി

മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ നിർണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ചയും സുപ്രീം കോടതിയിൽ അറിയിച്ചു. ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട്…

Read More

ഇലക്ടറൽ ബോണ്ടിൽ തിരിച്ചറിയൽ നമ്പരടക്കം എസ്ബിഐ എല്ലാം വെളിപ്പെടുത്തണം; സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ തിരിച്ചറയിൽ നമ്പരടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്കാനും കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി േനരത്തെ എസ്ബിഐക്കു നോട്ടിസ് നൽകിയിരുന്നു. കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല….

Read More

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജി 21ലേക്കു മാറ്റി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണർമാരെ പുതിയ നിയമം അനുസരിച്ച് നിയമിച്ചതിനെ ചോദ്യം ചെയ്താണ് ഹർജികൾ. ഹർജി വന്നതിനു ശേഷം നിയമന സമിതി ഒരു ദിവസം നേരത്തെ യോഗം ചേർന്നു തീരുമാനമെടുത്തതായി ഹർജിക്കാർ കോടതിയുടെ…

Read More

അജിത് പവാർ പക്ഷത്തിന് തിരിച്ചടി ; പാർട്ടി പ്രചാരണത്തിന് ശരത് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് തടഞ്ഞ് സുപ്രീംകോടതി

പാർട്ടി പ്രചാരണത്തിന് അജിത് പവാർ പക്ഷം ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് സുപ്രിംകോടതി തടഞ്ഞു. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ആത്മവിശ്വാസമുണ്ടെങ്കിൽ അജിത് പവാറിന്റെ ചിത്രം ഉപയോഗിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിച്ചത് ചോദ്യം ചെയ്ത ശരദ് പവാർ പക്ഷമാണ് ഹരജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ.വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് അജിത് പവാർ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുരുഷ അധ്യപകൻ പൂക്കൾ വാങ്ങാൻ നിർബന്ധിക്കുന്നത് ലൈംഗികാതിക്രമം; സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒരു പുരുഷ അധ്യാപകൻ പൂക്കൾ സമ്മാനിക്കുകയും ക്ലാസ് മുറിയിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അത് സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് തുല്യമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ വി വിശ്വനാഥൻ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അതേസമയം കുട്ടിയെ ഉപയോഗിച്ച് അധ്യാപകരുടെ സൽപേരിന് കളങ്കം വരുത്താനുള്ള നീക്കം തടയുന്നതിന് വ്യക്തമായ മാർഗ നിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ തെളിവുകൾ കൃത്യമായി പരിശോധിക്കണമെന്നും കോടതി…

Read More