ബില്ലുകളിൽ തീരുമാനം വൈകുന്നു: രാഷ്ട്രപതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. രാഷ്ട്രപതിക്കെതിരെയാണ് ഹർജി. ഗവർണറെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം ഹർജി നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉള്ളത്.  അസാധാരണ നീക്കമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചീഫ്  സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടി.പി. ബാലകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതി ഈ ബില്ലിൽ തീരുമാനം അനന്തമായി വൈകിപ്പിക്കുന്നതിന് എതിരെ കൂടിയാണ്…

Read More

കൂടത്തായി കൊലപാതക കേസിൽ കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി; സുപ്രീം കോടതി തള്ളി

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഹർജി സുപ്രീം കോടതി തളളി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വർഷമായി ജയിലാണെന്ന് ജോളി ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കിൽ ജാമ്യപേക്ഷ നൽകാൻ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകൻ സച്ചിൻ പവഹ ജോളിക്കായി ഹാജരായി. ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി….

Read More

ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി മദ്യനയ അഴിക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇഡി തടസ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്….

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി, വിചാരണ കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി മദ്യനയ അഴിമതി കേസില്‍ ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വിചാരണ കോടതി വേഗത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎൽഎ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബെഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഡൽഹി…

Read More

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ സുപ്രീംകോടതി അടിയന്തര വാദം കേൾക്കില്ല; കേസ് നാളെ ലിസ്റ്റ് ചെയ്യും

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കില്ല. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എ.എ.പി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ജയിലിൽ നിന്നു ഭരണം തുടരുമെന്നും ഡൽഹി മന്ത്രി അതിഷി വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്. ഇന്നു രാത്രി 11.45ഓടെ വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ഡി.വൈ…

Read More

‘കോടതി സ്റ്റേ ചെയ്ത നടപടിയിൽ മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരം’ ; തമിഴ്നാട് ഗവർണർ ആർ. എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡി എം കെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് സർക്കാരിന്‍റെ നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടി കുറ്റക്കാരനാണെന്ന കണ്ടെത്തൽ സ്റ്റേ ചെയ്തതാണെന്ന് ചൂണ്ടികാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, കോടതി സ്റ്റേ ചെയ്ത നടപടിയിൽ പിന്നീട് മറ്റൊന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമെന്നും ചോദിച്ചു. പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന തമിഴ്നാട്…

Read More

കേരള വികസന മാതൃക തകർക്കുന്നു; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം

കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച വായ്പാനുമതി ഹർജിയിൽ വാദം തുടങ്ങി.ഓരോ സംസ്ഥാനങ്ങൾക്കും ഓരോ തരത്തിലുള്ള വികസന മാതൃകയുണ്ടെന്ന് അഭിപ്രായപ്പെട്ട കേരളം, കേരള വികസന മാതൃകയുടെ അടിസ്ഥാനം ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയാണെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ വായ്പാനിഷേധത്തിലൂടെ കേരളത്തെക്കൂടി മറ്റ് സംസ്ഥാനങ്ങളുടെ ആരോഗ്യ – വിദ്യാഭ്യാസ നിലവാരത്തിലേക്ക് താഴ്ത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും കേരളം ആരോപിച്ചു. സംസ്ഥാനങ്ങളുടെ ചിലവ് കേന്ദ്രം നിയന്ത്രിക്കുന്നത് ഫെഡറൽ തത്വ ലംഘനമാണെന്ന വിമർശനത്തിന് പിന്നാലെയാണ്, കേരള വികസന മാതൃകയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന കേരളത്തിൻ്റെ…

Read More

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

രാജ്യത്ത് തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരെ യാതൊരു ആരോപണങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷണർമാരെ…

Read More

വിവാദ പരസ്യത്തിൽ സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞ് പതഞ്ജലി

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി ആയുർവേദിന്റെ മാനേജിംഗ് ഡയറക്ടറും ഗുരു രാംദേവിന്റെ സഹായിയുമായ ആചാര്യ ബാൽകൃഷ്ണ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് കോടതി സമൻസ് അയച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കൽ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുമറുപടി നൽകാത്തതിനെ തുടർന്ന് കോടതി രൂക്ഷവിമർശനവും ഉന്നയിച്ചിരുന്നു. ബാബ രാംദേവിനോടും ആചാര്യ ബാൽകൃഷ്ണയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അസനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ബാലകൃഷ്ണയ്ക്കും രാംദേവിനും സമൻസ് അയച്ചിരുന്നു….

Read More

കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരള സര്‍ക്കാരിന്‍റെ നിര്‍ണായക ഹര്‍ജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചർച്ചകൾ പൂർണമായും പരാജയമായതോടെ അടിയന്തരവാദം കേട്ട് ഇടക്കാല വിധി നൽകണമെന്നാണ് കേരള സര്‍ക്കാരിന്‍റെ ആവശ്യം. കേരളത്തിൽ നൽകിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.  ഇതിനുള്ള മറുപടി ഇന്ന് കേരളത്തിന് വേണ്ടി കപിൽ സിബൽ കോടതിയിൽ നൽകും. അടുത്ത സാമ്പത്തിക വർഷത്തെ 5000 കോടി ഈ വർഷം നൽകാമെന്ന് നിർദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചാൽ സ്വീകരിക്കാനിടയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടതി…

Read More