തൊണ്ടി മുതൽ കേസ് ; ആന്റണി രാജുവിനെതിരെ തെളിവുണ്ട് , അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു എം.എൽ.എയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന സർക്കാർ കൂടി കക്ഷിയായ ഈ കേസിലാണ് സംസ്ഥാനം ആന്റണി രാജുവിനെതിരായ റിപ്പോർട്ട് നൽകിയത്. ആന്റണി രാജുവിനെതിരെ കൃത്യമായ തെളിവുണ്ടെന്നും കേസ് റദ്ദാക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.

Read More

പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച അപകീര്‍ത്തിക്കേസ്; സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച അപകീര്‍ത്തിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരെ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സഞ്ജയ് സിങ്ങിന്‍റെ ഹര്‍ജിയാണ് തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍വകലാശാലാ രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേയും…

Read More

മാസപ്പിറവി നിരീക്ഷിക്കണം ; രാജ്യത്ത് എമ്പാടുമുള്ള മുസ്ലിമുകളോട് ആഹ്വാനവുമായി സൗദി സുപ്രീംകോടതി

സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് ആഹ്വാനം ചെയ്ത് സുപ്രീം കോടതി. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ 30 തികച്ച് ബുധനാഴ്ച ചെറിയ…

Read More

പതഞ്ജലി കേസ്; കോടതിയിൽ വീണ്ടും മാപ്പുപറഞ്ഞ് ബാബാ രാംദേവ്, വിമർശിച്ച് സുപ്രീം കോടതി

പതഞ്ജലി പരസ്യ വിവാദ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടർന്ന് ഇവരുവർക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിൻറെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു…

Read More

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് ഗോവിന്ദൻ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടിയെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരളം ഉന്നയിച്ചതു പ്രസക്തിയുള്ള വിഷയമാണെന്നു സുപ്രീം കോടതിക്കു മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്നു കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരളം ഉന്നയിച്ച വളരെ പ്രധാനപ്പെട്ട ഈ പ്രശ്നം ഭരണഘടനാ ബെഞ്ച് തന്നെ പരിശോധിക്കേണ്ട ഗൗരവമുള്ള കാര്യമായി കോടതി കാണുന്നു. കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണു കേന്ദ്ര സർക്കാർ എടുത്തിട്ടുള്ളത്….

Read More

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കോടതി വാദം പൂർത്തിയാക്കിയിരുന്നു. 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല. പ്രധാന ഹര്‍ജിക്ക് അനുബന്ധമായി കേരളം ആവശ്യപ്പെട്ട അടിയന്തര കടമെടുപ്പ് ആവശ്യത്തില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍…

Read More

കടമെടുപ്പ് പരിധി ; കേരളത്തിന്റെ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാകും. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം…

Read More

ഇന്ത്യയിൽ ബിജെപി നടത്തുന്നത് നികുതി ഭീകരത; സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിനെ സാമ്പത്തികമായി തകർക്കുകയാണ്. ബി.ജെ.പിയിൽ നിന്ന് ആദായനികുതി വകുപ്പ് 4,600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്. ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്. 017-21 കാലയളവിലെ…

Read More

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എത്തുന്ന പ്രവണത വർധിക്കുന്നു; അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങൾ ഉയർത്തുന്ന ഹർജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരിൽ കേരളം കേന്ദ്ര സർക്കാറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കർണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം…

Read More

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എത്തുന്ന പ്രവണത വർധിക്കുന്നു; അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങൾ ഉയർത്തുന്ന ഹർജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരിൽ കേരളം കേന്ദ്ര സർക്കാറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കർണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം…

Read More