‘വോട്ടിംഗിൽ യന്ത്രത്തിൽ ഹാക്കിംഗിന് തെളിവില്ല’; വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി സുപ്രീംകോടതി

വിവി പാറ്റില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു .ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട്. തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷണോട് ജഡ്ജിമാർ…

Read More

കോടതി വിമർശനത്തിന് പിന്നാലെ പത്രങ്ങളിൽ വീണ്ടും മാപ്പപേക്ഷയുമായി പതഞ്ജലി

തെറ്റിദ്ധരിപിക്കുന്ന പരസ്യം നൽകിയതിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാമതും പത്രങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അത്രയും വലിപ്പമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷത്തിൽ കൂടുതൽ രൂപ ചിലവ് വരുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ മുകൾ റോഹ്ത്തി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെറ്റായ പരസ്യം നൽകുന്നതിന് ഭീമമായ തുക ചിലവാക്കാമെങ്കിൽ ഇതിലും അത് പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം നൽകിയത്. ഇന്ന് പ്രസിദ്ധീകരിച്ച ദേശീയ പത്രങ്ങളിലാണ്…

Read More

ഇഡി അറസ്റ്റ് ചെയ്തുള്ള ഹർജി ഹൈക്കോടതി വൈകിപ്പിച്ചു ; സുപ്രീംകോടതിയെ സമീപിച്ച് ഹേമന്ദ് സോറൻ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി വൈകിപ്പിച്ചെന്ന് എന്നാരോപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രിംകോടതിയെ സമീപിച്ചു. ബുധനാഴ്ച തന്റെ ഹരജി അടിയന്തരമായി കേൾക്കണമെന്ന് സോറൻ സുപ്രിംകോടതിയോട് അഭ്യർത്ഥിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വഴിയാണ് സോറൻ വിഷയം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സോറന്‍റെ കേസ് ഉടൻ കേൾക്കണമെന്ന് അഭ്യർത്ഥിച്ചത്. ആർട്ടിക്കിൾ 32 (മൗലികാവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

Read More

ഷാരോൺ വധക്കേസിൽ അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല; ഹർജി തളളി സുപ്രീംകോടതി

പാറശാല ഷാരോൺ വധ കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു പ്രതി ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

Read More

പ്ലസ് ടു കോഴക്കേസ്; രാഷ്ട്രീയ പ്രേരിതമായ കേസല്ല: ഷാജിയുടെ ആരോപണം തെറ്റെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ

പ്ലസ് ടു കോഴക്കേസിലെ ലീഗ് നേതാവ് കെ.എം ഷാജിയുടെ വാദങ്ങൾ തള്ളി സംസ്ഥാന സർക്കാർ. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ ഭൂരിപക്ഷം സാക്ഷികളും മുസ്ലിം ലീഗ് പ്രവർത്തകരും മുൻ ഭാരവാഹികളുമാണ്. സംശയാസ്പദമായ ഇടപാടുകളാണ് കേസിൽ നടന്നിരിക്കുന്നതെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാനാണ് കെഎം ഷാജി ശ്രമിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. കേസിലെ…

Read More

പൊതുമാപ്പ് പറയാൻ തയ്യാറാണെന്ന് പതഞ്ജലി; മാപ്പ് നൽകണോ വേണ്ടയോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

പതഞ്ജലി സ്ഥാപകരായ യോഗാ ഗുരു രാംദേവും ആചാര്യബാലകൃഷ്ണയും സുപ്രീം കോടതിയിൽ ഹാജരായി. പതഞ്ജലി ആയുർവേദയ്‌ക്കെതിരായ മാനനഷ്ടക്കേസിലാണ് സുപ്രീം കോടതിയ്ക്ക് മുന്നിൽ ഇരുവരും എത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഇരുവർക്കുമെതിരെ കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ ഉത്തരാഖണ്ഡ് സർക്കാരിനെയും സുപ്രീം കോടതി വിമർശിക്കുകയുണ്ടായി. ജസ്റ്റിസുമാരായ ഹിമ കോലി, ഹിമാനുള്ള എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യോഗയ്ക്ക് വേണ്ടി രാംദേവും ബാലകൃഷ്ണയും നൽകിയിട്ടുള്ള സംഭാവനകൾ മാനിക്കുന്നതായി കോടതി ഇരുവരെയും അറിയിച്ചു. എന്നാൽ ആയുർവേദത്തിനെ ഉയർത്തിക്കാട്ടുന്നതിനായി എന്തിനാണ്…

Read More

പതഞ്ജലിയുടെ മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി; കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി

പരസ്യവിവാദക്കേസിൽ പതഞ്ജലി യോഗഗുരു ബാബാ രാംദേവ് സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങൾ അന്ധരല്ലെന്നും ഉദാരതകാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീൻ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മർദത്തിലായതിനാലാണ് മാപ്പപേക്ഷ നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. കോടതിയ്ക്കു നൽകുന്നതിനു മുൻപായി മാപ്പപേക്ഷ മാധ്യമങ്ങൾക്ക് അയച്ചെന്ന് ജസ്റ്റിസ് ഹിമ കോലിയും…

Read More

പതഞ്ജലിയുടെ മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി; കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി

പരസ്യവിവാദക്കേസിൽ പതഞ്ജലി യോഗഗുരു ബാബാ രാംദേവ് സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി. തങ്ങൾ അന്ധരല്ലെന്നും ഉദാരതകാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീൻ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മർദത്തിലായതിനാലാണ് മാപ്പപേക്ഷ നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. കോടതിയ്ക്കു നൽകുന്നതിനു മുൻപായി മാപ്പപേക്ഷ മാധ്യമങ്ങൾക്ക് അയച്ചെന്ന് ജസ്റ്റിസ് ഹിമ കോലിയും…

Read More

അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവ്; അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു

മദ്യനയ കേസിലെ അറസ്റ്റും റിമാൻഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ബുധനാഴ്ച രാവിലെ പത്തരയോടെ കേജ്രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുൻപാകെ വിഷയം ഉന്നയിക്കുകയും ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാൻ കെജ്രിവാൾ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടി ഉത്തരവിട്ടത്. മദ്യനയം രൂപീകരിച്ചത് കെജ്രിവാളിൻറെ…

Read More

മുഖ്താർ അൻസാരിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മകൻ അബ്ബാസ് അൻസാരിക്ക് അനുമതി നൽകി സുപ്രീംകോടതി

ഗുണ്ടാനേതാവും എം.എൽ.എയുമായിരുന്ന മുഖ്താർ അൻസാരിയുടെ മരണത്തെ തുടർന്ന് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ മകൻ അബ്ബാസ് അൻസാരിക്ക് അനുമതി നൽകി സുപ്രീം കോടതി. ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി അബ്ബാസ് അൻസാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അബ്ബാസ് അൻസാരിയെ ഇന്ന് വൈകുന്നേരം കാസ്ഗഞ്ചിൽ നിന്ന് ഗാസിപൂരിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച നടക്കുന്ന ചടങ്ങിന് ശേഷം അദ്ദേഹത്തെ ഗാസിപൂർ ജയിലിലെത്തിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുടുംബത്തെ കാണാൻ അനുവദിക്കും. ഏപ്രിൽ 13ന് കാസ്ഗഞ്ച് ജയിലിലേക്ക് തിരികെ കൊണ്ടുവരും. ഈ ദിവസങ്ങളിൽ മതാചാരങ്ങൾ…

Read More