
സുപ്രീം കൗൺസിൽ യോഗം ചേർന്നു
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ അധ്യക്ഷതയിൽ സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിൽ യോഗം അമിരി ദിവാനിൽ ചേർന്നു. പുതുവർഷത്തിൽ സുപ്രീം കൗൺസിലിന്റെ ആദ്യ യോഗമാണ് ചേർന്നത്. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനി, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ചേർന്ന നാലാമത് സുപ്രീം കൗൺസിൽ യോഗ തീരുമാനങ്ങളും നിർദേശങ്ങളും വിലയിരുത്തി. നിലവിലെ രാജ്യത്തിന്റെ സാമ്പത്തികനിലയും മുൻഗണനാ വിഷയങ്ങളും ചർച്ച ചെയ്തു….