വിവാദ പത്രപരസ്യം ; പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് സൂചന, സുപ്രഭാതം പത്രത്തിൽ നടപടിയുണ്ടാകും

വിവാദ പരസ്യം സമസ്ത മുഖപത്രത്തിൽ വന്നതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് ആരോപണം.പരസ്യം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്ന് അറിയിച്ചിട്ടും പ്രസിദ്ധീകരിക്കാൻ ചിലർ നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. വീഴ്ച പറ്റിയെന്ന് സുപ്രഭാതം ഗൾഫ്‌ വൈസ് ചെയർമാൻ കെ പി മുഹമ്മദും പറഞ്ഞതോടെ ഉത്തരവാദികൾക്ക് എതിരെ നടപടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. പരസ്യ വിവാദത്തിൽ സുപ്രഭാതം പത്രത്തിന്റെ മാനേജ്മെന്റിനകത്ത് നിന്നുള്ളവരും നിക്ഷേപകരും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയായി അറിയപ്പെടുന്ന രണ്ടോ മൂന്നോ ആളുകളാണ് ഇത്തരത്തിലൊരു നീക്കം…

Read More

സമസ്ത നേതൃത്വത്തിനും സുപ്രഭാതം പത്രത്തിനും എതിരായ നിലപാട് ; സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി നേതൃത്വം

പ്രസ്താവന നടത്തിയ മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു…

Read More