
‘സുപ്രഭാതം’ പത്രത്തിന് നയം മാറ്റമെന്ന പ്രസ്താവന ; സമസ്തയുടെ കാരണം കണിക്കൽ നോട്ടീസിന് മറുപടി നൽകി ബഹാഉദ്ദീൻ നദ്‌വി
സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത മുശാവറ അംഗവും സുപ്രഭാതം പത്രത്തിന്റെ എഡിറ്ററുമായ ബഹാഉദ്ദീന്‍ നദ്‌വി. സുപ്രഭാതം പത്രത്തിന് നയംമാറ്റമുണ്ടെന്ന ചാനല്‍ പ്രതികരണം നടത്തിയതിനാണ് നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിനകം സമസ്ത നേതൃത്വത്തിന് വിശദീകരണം നൽകാനായിരുന്നു നിർദേശം. സുപ്രഭാതത്തിന്റെ നടത്തിപ്പിൽ വിയോജിപ്പുണ്ടെന്നും കൂടുതൽ കാര്യങ്ങൾ മുശാവറയിൽ പറയാമെന്നും ബഹാഉദ്ദീൻ നദ്‌വി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നു.