തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു; സിപിഎം വിടും എന്ന് സൂചന നൽകി എസ്. രാജേന്ദ്രൻ

സിപിഐഎം വിടുമെന്ന് സൂചന നല്‍കി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ബിജെപി പ്രവേശനം സംബന്ധിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. ‘തനിക്കൊപ്പം നില്‍ക്കുന്നവരെ സിപിഐഎം അടിച്ചൊതുക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ട സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് അക്രമണം. കൊരണ്ടി കാട്ടില്‍ 17കാരിക്ക് മര്‍ദ്ദനമേറ്റതും ഇത്തരത്തിലുള്ള ഗുണ്ട സംഘത്തിന്റെ ആക്രമണമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ അറിവോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്…

Read More