‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാകില്ല, ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!’; അൻവറിന് പിന്തുണയുമായി കെടി ജലീൽ

പിവി അൻവർ എംഎൽഎയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ രംഗത്ത്. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിൽ ജലീൽ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു…

Read More

‘പ്രിയപ്പെട്ട അൻവറിന് പിന്തുണ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്’; യു.പ്രതിഭ

ആഭ്യന്തര വകുപ്പിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. അൻവറിന്റെ ആരോപണങ്ങളിൽ സർക്കാർ പുകഞ്ഞുകൊണ്ടിരിക്കെ ആദ്യമായാണ് ഒരു ഭരണകക്ഷി എംഎൽഎ പ്രതികരണവുമായി രംഗത്തെത്തുന്നത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്താക്കിയ മുൻ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെയും പ്രതിഭ പിന്തുണച്ചിട്ടുണ്ട്….

Read More

ജയരാജനെങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു: ആസിഫ് അലിയ്ക്ക് പിന്തുണയുമായി ഷീലു എബ്രഹാം

രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ കൂടുതല്‍ പേർ രംഗത്ത്.രമേശ് നാരായണ്‍ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയെന്ന് പറയുകയാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് നല്‍കിയ ജയരാജ് എന്ന വ്യക്തിയും ചെയ്തതും മോശമാണെന്നും ഷാലു വിമർശിച്ചു.  ‘അമ്മ മീറ്റിംഗില്‍ പലപ്പോഴും…

Read More

വിദ്വേഷ പ്രചാരണം; മമ്മൂട്ടിക്ക് പിന്തുണയുമായി കെ.സി വേണുഗോപാൽ

സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. പുഴു സിനിമയുമായി ബന്ധപ്പെട്ട് സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും എഎം ആരിഫ് എം.പിയും ഇന്നലെ രംഗത്തെത്തിയിരുന്നു. സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പുഴു…

Read More

‘രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്’;  ടി.എം.കൃഷ്ണയെ പിന്തുണച്ച് സ്റ്റാലിൻ

മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത്. ”രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം”  മുഖ്യമന്ത്രി പറഞ്ഞു.  പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ…

Read More

‘മോളെ സത്യഭാമേ; കാക്ക നിറമുള്ള മോഹിനിയാട്ടം മതി ഞങ്ങൾക്ക്’: ഹരീഷ് പേരടി

പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാത്യാധിക്ഷേപം നടത്തിയ നര്‍ത്തകി സത്യഭാമയ്ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി ഞങ്ങള്‍ക്ക് എന്നും ആർഎൽവി രാമകൃഷ്ണന്‍ ഇനി വെള്ള പൂശരുതെന്നും പേരടി പറയുന്നു. ‌‌ ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന്…

Read More

‘മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ല’; ചിത്രയെ പിന്തുണച്ച് ഖുഷ്ബു

അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശമായെത്തിയ ​ഗായിക കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു രം​ഗത്ത്. ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.  അതേസമയം, ചിത്രയെ പിന്തുണക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാനുൾപ്പെടെ നടത്തിയത്. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം…

Read More

ആർത്തവ വിഷയത്തിൽ സ്മൃതി ഇറാനിയോട് യോജിച്ച് കങ്കണ

സ്ത്രീകൾക്ക് ശമ്പളത്തോടെയുള്ള ആർത്തവ അവധി നയത്തോടുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ എതിർപ്പിനോട് പ്രതികരിച്ച് കങ്കണ റണാവത്ത്. നിർബന്ധിത പിരീഡ് ലീവിനെ എതിർക്കുകയും ആർത്തവം ഒരു വൈകല്യമല്ലെന്ന് പറയുകയും ചെയ്ത സ്മൃതി ഇറാനിയുടെ പരാമർശത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് തന്റെ അഭിപ്രായം പങ്കുവെച്ചു. ആർത്തവം ഒരു ‘വൈകല്യം’ അല്ലെന്നും സ്ത്രീകൾക്ക് ‘ശമ്പളത്തോടെയുള്ള അവധി’ എന്നതിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും സ്മൃതി ഇറാനി ബുധനാഴ്ചയാണ് പറഞ്ഞത് . കേന്ദ്ര വനിതാ ശിശു വികസന (ഡബ്ല്യുസിഡി) മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള തന്റെ…

Read More

എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിഷയത്തിൽ ഗവർണറെ പിന്തുണച്ചുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമിൽ ശശി തരൂരിെൻറ പ്രതികരണം. ഗവർണറെ തടഞ്ഞത് എസ്എഫ്ഐ ഗുണ്ടകളാണെന്നും മാനംകെട്ട പ്രവർത്തിയാണെന്നും ശശി തരൂർ വിമർശിച്ചു. സംഭവത്തിൽ കാറിൽനിന്നും ഇറങ്ങി പ്രതിഷേധിച്ച ഗവർണറുടെ രോഷം മനസിലാക്കാവുന്നതാണെന്നും കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പൊലീസ് നിയമലംഘനത്തിന് ഏജന്റുമാരാകുന്നുവെന്നും ശശി തരൂർ വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രകടനം നടത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യാൻ അനുവദിക്കുന്നതിനിടെയാണ് ഗവർണറെ…

Read More

ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക

ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു. ഇതിലാണ് തങ്ങളുടെ പിന്തുണ അമേരിക്ക അറിയിച്ചത്. സംഘര്‍ഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി. മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷം…

Read More