ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന, 57800 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയെന്ന് വി.ഡി സതീശന്‍

പിണറായി സർക്കാറിൻറെ കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചാരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുപ്രീംകോടതിയിലും ഡൽഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ധനപ്രതിസന്ധിയുടെ ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര സർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവുംകെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ…

Read More

എതിർക്കുന്നത് ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ, പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ല: എംവി ഗോവിന്ദൻ 

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം.  ഇപ്പോൾ നൽകുന്ന പിന്തുണ രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് എതിർക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത്തരത്തിലൊരു പൊതു നിലപാട് കോൺഗ്രസ്…

Read More

‘കേരളത്തിന് വേണം ഈ നേതാവിനെ’: കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് ഫ്‌ലക്‌സ് ബോർഡുകൾ

മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്‌ലക്‌സ് ബോർഡുകൾ. ‘നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു… ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്ന കുറിപ്പിനൊപ്പം മുരളീധരന്റെ ചിത്രം സഹിതമാണ് ഫ്‌ലക്‌സ് ബോർഡുകൾ. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. പാർട്ടി നേതൃത്വത്തെ പൊതുവേദിയിൽ വിമർശിച്ചതിന് കെ.മുരളീധരനെ കെപിസിസി താക്കീത് ചെയ്തിരുന്നു. പിന്നാലെ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തന്റെ സേവനം വേണോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവർ അതിന്റെ ഗുണദോഷങ്ങൾ…

Read More

ഖർഗെയ്ക്ക് വിജയം ഉറപ്പ്, ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക പ്രധാന ഉത്തരവാദിത്വം: രമേശ് ചെന്നിത്തല

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി എത്തുന്ന മല്ലികാർജുൻ ഖർഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോർട്ട് കൺട്രോളായിരിക്കുമെന്ന വിമർശനം ഖർഗയെ അപമാനിക്കാൻ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം. അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖര്‍ഗെയുടെ…

Read More