യുവ പ്രകൃതി സംരക്ഷകരെ പിന്തുണയ്ക്കാൻ 15 ലക്ഷം ഡോളർ അനുവദിച്ചു

യു​വ പ്ര​കൃ​തി സം​ര​ക്ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് 15 ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ചു. പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് നി​ർ​ണാ​യ​ക​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​ണ് പ​ണം വി​നി​യോ​​ഗി​ക്കു​ക​യെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്പീ​ഷി​സ് ക​ൺ​സ​ർ​വേ​ഷ​ൻ ഫ​ണ്ട് അ​റി​യി​ച്ചു. ​വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ​ഗ​വേ​ഷ​ക​ർ​ക്കും മ​റ്റു​മാ​യി മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് പ​ണം വി​നി​യോ​​ഗി​ക്കും. ജൈ​വ​വൈ​വി​ധ്യ മാ​റ്റ​ത്തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​ഗ്ലോ​ബ​ൽ എ​ൻ​വ​യ​ൺ​മെ​ന്‍റ്​ ഫെ​സി​ലി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ലോ​ക​ത്തു​ട​നീ​ള​മു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ യു​വ…

Read More

‘അക്രമം ഒന്നിനും ഉത്തരമല്ല’: കങ്കണയ്ക്ക് പിന്തുണയുമായി ഹൃത്വികും ആലിയയും

നടിയും മണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശബാന ആസ്മി, അനുപം ഖേര്‍ എന്നിവര്‍ രംഗത്ത് വരികയുണ്ടായി. അതിനിടെ കങ്കണയുമായി…

Read More

ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിനെ പിന്തുണച്ച് സിപിഎം നേതാവ്

ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ…

Read More

കോഴിക്കോട് മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്

കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡ്. നയിക്കാന്‍ നായകന്‍ വരട്ടെ എന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്ലക്സിൽ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ന​ഗരത്തിൽ വണ്ടിപ്പേട്ടയിലടക്കം ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. ‘അന്ന് വടകരയില്‍… പിന്നെ നേമത്ത്… ഇന്ന് തൃശൂരില്‍… അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം…

Read More

‘നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ് ബോർഡുകൾ. ചിന്നക്കടയിലാണ് ഫ്ലക്സ് ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്’ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂർ കോൺഗ്രസ് നേതൃത്വത്തിൽ പോര് തുടരുകയാണ്. തൃശൂർ ഡിസിസിയിൽ ഇന്നും പോസ്റ്ററുകൾ…

Read More

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാൻ ബിജെപി എംപിമാർ; വെളിപ്പെടുത്തവുമായി തൃണമൂൽ കോൺഗ്രസ്

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ഇവിടെ 20…

Read More

‘പാർട്ടിയുടെ പൂർണ പിന്തുണ’; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്ന് എംവി ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സ്ഥാനാർഥിയെ പിൻവലിക്കാൻ ആലോചന

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികേ ബാക്കി 16-സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ സിപിഎം പിന്തുണയ്ക്കും. അതേസമയം സിപിഎം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിനെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സിപിഎം നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളുടെ സംഘം ശനിയാഴ്ചയാണ് രേവന്തുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഭോംഗിർ മണ്ഡലത്തിൽ…

Read More

വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണം; മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും നേരിട്ട് കാണണമെന്നില്ല: മലാല

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യയെ അപലപിച്ച് ഫലസ്തീനികൾക്കുള്ള പിന്തുണ ഉറപ്പിച്ച് പാക് വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായി. ”ഗസ്സയിലെ ജനങ്ങള്‍ക്കുള്ള എന്റെ പിന്തുണയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്. വെടിനിര്‍ത്തല്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് മനസിലാക്കാന്‍ കൂടുതല്‍ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട സ്‌കൂളുകളും പട്ടിണി കിടക്കുന്ന കുട്ടികളെയും നേരിട്ട് കാണണമെന്നില്ല. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തില്‍ ഇസ്രായേൽ സര്‍ക്കാറിനെ അപലപിക്കുന്നത് തുടരും.​”-എന്നാണ് മലാല എക്‌സില്‍ കുറിച്ചത്.. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്ന യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനൊപ്പം…

Read More

പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ നേതാവ് നിരപരാധി; സ്ഫോടനസ്ഥലത്ത് ‌സഹായിക്കാൻ പോയതെന്ന് എം വി ഗോവിന്ദൻ

പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സാമൂഹ്യപ്രവര്‍ത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ഫോടനം നടന്ന സ്ഥലത്ത് നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണെന്നും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ. പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല, കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല, കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ്…

Read More