
കാർഷിക മേഖലയ്ക്ക് ബജറ്റിൽ 1698 കോടി രൂപ; റബറിന്റെ താങ്ങുവില 180 രൂപയാക്കി
സംസ്ഥാന കാർഷിക മേഖലയ്ക്ക് 1698.30 കോടിരൂപ ബജറ്റിൽ വകയിരുത്തി. റബർ കർഷകർക്ക് നേരിയ ആശ്വാസം നൽകി താങ്ങുവില 10 രൂപ വർധിപ്പിച്ചു. റബറിന്റെ താങ്ങുവില 180 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തെ 170 രൂപയായിരുന്നു താങ്ങുവില. ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴിൽ അവസരങ്ങളാണ് കാർഷിക മേഖലയിൽ സൃഷ്ടിച്ചതെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി…