നിലമ്പൂരിൽ മത്സരിക്കില്ല; ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം: പിവി അൻവർ

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.   കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ,…

Read More

‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക’; കുറിപ്പുമായി റിമ കല്ലിങ്കൽ

നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. ഇതിനുപിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമൺ ഇൻ സിനിമ കളക്ടീവുമൊക്കെ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ ചിലർ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ എന്ന്…

Read More

നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി; കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല: അൻവറിനെ പിന്തുണച്ച് കെ.കെ രമ 

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെ.കെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.  ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ്…

Read More

കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു; പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകൻ

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. കോൺഗ്രസ് അനുശോചന  യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.

Read More

അമിത ആത്മവിശ്വാസം പാടില്ല; ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പിന്തുണ തേടുന്നതിൽ തെറ്റില്ല: സിപി ജോൺ

ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോൺ. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ ഉൾപ്പടെയുള്ളവർ മതേതര പക്ഷത്ത് വരണമെന്നും ജോൺ ആവശ്യപ്പെട്ടു. അടുത്ത തവണ അധികാരത്തിലേറാമെന്ന് യു ഡി എഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. അതിനിടെ വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന്…

Read More

ഇന്ത്യസഖ്യനേതൃതർക്കം: മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ല; കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ

ഇന്ത്യ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ.മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ  പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്. സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവൻ പറഞ്ഞു. ഇന്ത്യ സഖ്യത്തില് മമത ബാനർജിക്ക് പിന്തുണയേറുകയാണ്. സഖ്യത്തിന്‍റെ  നേതൃത്ത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺ​ഗ്രസിന്‍റെ  എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം  വ്യക്തമാക്കി.. നേരത്തെ…

Read More

‘സരിനെ തളർത്താൻ നോക്കണ്ട’; സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കുമെന്ന് എകെബാലന്‍

തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിൻ തിളങ്ങുന്ന നക്ഷത്രകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കും, പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ല. വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണ്ണമായും…

Read More

ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു: എ.സി മൊയ്‌ദീൻ

ഇടതുപക്ഷ മുന്നണി സർക്കാരിനെതിരായ പൊതുവികാരമുണ്ടെന്നും അത് യുഡിഎഫ് വോട്ടാക്കി മാറ്റുമെന്ന പ്രചരണവേലയൊക്കെ തള്ളികളഞ്ഞ് ചേലക്കരയിലെ ജനങ്ങൾ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്ന് മുൻമന്ത്രി എ.സി മൊയ്‌ദീൻ. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തിരേഖപ്പെടുത്തുന്നു എന്നാണ് ഇതുവരെ എത്തിയ വോട്ടിങ് സൂചിപ്പിക്കുന്നത്. ഇതുവരെ വോട്ടെണ്ണിയ എല്ലാ റൗണ്ടിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥി യു.ആർ പ്രദീപ് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Read More

സര്‍ക്കാരിനെ ബി.ജെ.പി എല്ലാ നിലയിലും ആക്രമിച്ചു; യു.ഡി.എഫ് പിന്തുണച്ചില്ലെന്ന് മുഹമ്മദ് റിയാസ്

ബി.ജെ.പിയും യു.ഡി.എഫും ഒരമ്മ പെറ്റ മക്കളെ പോലെയാണ് സര്‍ക്കാരിനെതിരേ പ്രചരണങ്ങള്‍ നടത്തിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതായി തിരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളില്‍ തങ്ങള്‍ തിരിച്ചറിഞ്ഞതായി മന്ത്രി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി പ്രയാസപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരേ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫ് നേതാക്കളോ പ്രതിപക്ഷമോ തയ്യാറായില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ഉറക്കത്തില്‍ പോലും ബി.ജെ.പി നേതാക്കള്‍ക്ക് എതിരേ പറയാതിരിക്കാന്‍ ഒരു പ്രത്യേക…

Read More

സാദിഖലി തങ്ങളെ വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവെന്ന നിലയിൽ; മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇപി ജയരാജന്‍

സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിലാണെന്ന്ഇ പി ജയരാജൻ. എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സംഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡറുമാര്‍ മുൻകാലത്ത് എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീംലീഗിന് സംഭവിച്ചത്. ജമായത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നത് ആർഎസ്എസിന് കരുത്തേകും പോലെയാണെന്നും ഇപി പറ‍ഞ്ഞു. സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വിമർശിക്കാൻ…

Read More