സംസ്ഥാന ബജറ്റിൽ ഭക്ഷ്യവകുപ്പിനെ അവഗണിച്ചു; സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

ബജറ്റിൽ സിവിൽ സപ്ലൈസിനെ അവഗണിച്ചതിൽ ഭക്ഷ്യവകുപ്പിന് കടുത്ത അതൃപ്തി. സപ്ലൈകോയിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ ബജറ്റിൽ തുക വകയിരുത്താത്തതാണ് അതൃപ്തിക്ക് കാരണം. സി.പി.ഐ മന്ത്രിമാർക്കും മുന്നണിക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ട്. അതൃപ്തി ധനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 500 കോടിയെങ്കിലും സപ്ലൈക്കോയ്ക്ക് വേണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. സപ്ലൈകോയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലും അവശ്യസാധനങ്ങളുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് സിവിൽ സപ്ലൈസ് നേരിടുന്നത്.

Read More

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി ആയി നിയമിച്ച് സർക്കാർ

ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി തുടർന്ന് വന്നിരുന്ന ശ്രീറാം വെങ്കട്ടരാമന് സിഎംഡിയുടെ ചുമതലയും ഉണ്ടായിരുന്നു. 2022 ഓഗസ്റ്റിലാണ് ശ്രീറാമിനെ സപ്ലൈകോയിൽ നിയമനം നൽകിയത്. അന്ന് മുതൽ രണ്ട് സിഎംഡിമാർക്ക് കീഴിൽ ജനറൽ മാനേജർ ആയി തുടരുകയായിരുന്നു ശ്രീറാം. ഇതിനിടെ സിഎംഡിമാരിൽ ഒരാളായ സഞ്ജീവ് പട്‌ജോഷി പദവിയിൽ നിന്നും മാറിയിരുന്നു. ഇതേ തുടർന്നാണ് ശ്രീറാം ഈ പദവികൂടി…

Read More

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ; സപ്ലൈകോ 100 കോടി നൽകാനുണ്ടെന്ന് കരാറുകാർ

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന ചരക്കുവാഹനങ്ങള്‍ എറണാകുളം കാക്കനാടുള്ള സെന്‍ട്രല്‍ വെയര്‍ ഹൗസിന് മുന്നില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കകുയാണ്. കുടിശിക നല്‍കി തീര്‍ക്കാതെ ഒരടി മുന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കരാറുകാര്‍. വാതില്‍പ്പടി വിതരണത്തില്‍ കിട്ടേണ്ടതായ തുകയുടെ 90 ശതമാനവും സെപ്റ്റംബര്‍ മുതല്‍ മുടങ്ങി കിടക്കുയാണ്. അത് ഉടന്‍ അനുവദിക്കുക, ഓരോ മാസത്തേയും…

Read More

നെൽകർഷകർക്ക് തിരിച്ചടിയായി നെല്ലിന്റെ സംഭരണ പരിധി കുറച്ച് സപ്ലൈകോ

നെൽകർഷകർക്ക് തിരിച്ചടിയായി സപ്ലൈകോയുടെ പുതിയ തീരുമാനം. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ ഉള്ളത്.  സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് 2000…

Read More

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാര്‍: ഷാഫി പറമ്പില്‍

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാരെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. ധൂർത്തും അഴിമതിയും കൊണ്ട് സർക്കാർ കേരളത്തെ മുടിപ്പിച്ചുവെന്നും  നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലൂടെ പിണറായി സർക്കാർ സ്വയം വില കുറഞ്ഞ വസ്തുവായി മാറിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവർ സാധാരണക്കാരന്റെ ജീവൻ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പ്രതിസന്ധികളിൽ താങ്ങാവുന്നതിന് പകരം ജനങ്ങളെ തട്ടി കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിആർഎസ് വായ്പാ മാർഗം സംഭരണ…

Read More

ഓണകിറ്റ് വിതരണം ഇന്ന് മുതൽ വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ

സംസ്ഥാനത്ത് ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്‌നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമായെങ്കിലും ഇന്നലെ കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്ന് മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 5.84 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമായി സംസ്ഥാനത്ത് കിറ്റ് വിതരണം…

Read More

ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും

ഭക്ഷ്യ വസ്തുക്കളുടെ ആദ്യ ഘട്ട സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്. നിലവിൽ, 520 കോടി രൂപയാണ് കുടിശ്ശികയായി സപ്ലൈകോ നൽകാനുള്ളത്അതേസമയം, സബ്സിഡി നൽകിയ വകയിൽ സപ്ലൈകോയ്ക്ക് 3,000 കോടി രൂപ സർക്കാറും നൽകാറുണ്ട്. ഓണം വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ 70 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സപ്ലൈകോയിൽ ഇന്ന് സാധനങ്ങൾ എത്തിയാൽ,…

Read More

‘സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല’: വിലക്കയറ്റം സഭയിലുന്നയിച്ച് പ്രതിപക്ഷം, മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സഭയിലുന്നയിച്ച് പ്രതിപക്ഷം. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ലെന്നും വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തരപ്രമേയ നോട്ടീസിൽ പി.സി വിഷ്ണുനാഥ് ആരോപിച്ചു. വിലക്കയറ്റം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ലെന്നും സപ്ലൈകോ വഴി വിപണിവിലയേക്കാൾ കുറഞ്ഞ വിലയിൽ പതിമൂന്ന് സാധനങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ഡിമാന്റ് കൂടിയത് കൊണ്ടാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ തീർന്നത്,…

Read More

ഓണക്കിറ്റ് വിതരണം; ഏതൊക്കെ വിഭാഗത്തിന് എന്ന് തീരുമാനമായില്ല

സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണയും ഓണക്കിറ്റ് നൽകും എന്നാൽ ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ല.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി അതേസമയം തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില….

Read More