
കേരളത്തെ ഇഷ്ടമാണ്; ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം: പ്രഭാസ്
ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യൻ വെള്ളിത്തിരയിൽ സൂപ്പർതാരമായി മാറിയ നടനാണ് പ്രഭാസ്. മലയാളികൾക്കും പ്രഭാസ് പ്രിയപ്പെട്ട നടനാണ്. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പ്രഭാസ് പറഞ്ഞത് ഇങ്ങനെ- ദൈവത്തിന്റെ സ്വന്തം നാടായ കേരളം ആർക്കാണ് ഇഷ്ടപ്പെടാത്തത്. കേരളത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം, ഭൂപ്രകൃതി എന്നിവയൊക്കെ ഇഷ്ടമാണ്. എന്നാൽ, കേരളത്തിൽ അധികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. മലയാളനാട് ചുറ്റിയടിച്ചു കാണണമെന്നുണ്ട്. കണ്ണൂരിൽ പോയിട്ടുണ്ട്. കണ്ണൂരിലുള്ള കാട്ടിലായിരുന്നു ബാഹുബലിയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. കേരളത്തിൽ എനിക്ക് ഒരുപാട് ആരാധകരുണ്ട്. ഇവിടുള്ള…