വി.ആർ.എസിന് നിർബന്ധിക്കുന്നത് ആത്മഹത്യാപ്രേരണയാകുമോ?; കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി

മേലുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ? ഇതുകൊണ്ടുമാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി. വി.ആർ.എസ്. (സ്വയം വിരമിക്കൽ) എടുക്കാൻ നിർബന്ധിച്ചതിനാൽ ജീവനക്കാരൻ ആത്മഹത്യചെയ്തെന്ന കേസിൽ മൂന്ന് മേലുദ്യോഗസ്ഥരുടെപേരിലെ കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വിശദമാക്കിയത്. പ്രശസ്തമായ സ്വകാര്യകമ്പനിയിൽ 23 വർഷം ജോലിചെയ്ത സെയിൽസ്‌മാൻ രാജീവ് ജെയിൻ ലഖ്നൗവിലെ ഹോട്ടൽമുറിയിൽ 2006-ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതിയിലെത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് രാജീവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മേലുദ്യോഗസ്ഥർ ഹോട്ടലിൽ വിളിച്ചുചേർത്ത സെയിൽസ്‌മാൻമാരുടെ യോഗത്തിൽ രാജീവ്…

Read More